അന്യഗ്രഹജീവികള്‍ വന്നു പോകുന്നുവെന്ന് വിശ്വസിക്കപ്പെടുന്നൊരു സ്ഥലം ഇന്ത്യയിലുണ്ട്; പതിനായിരത്തോളം വര്‍ഷം പഴക്കമുള്ള ഈ ഗുഹാചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍ നിഗൂഡം

0

അന്യഗ്രഹജീവികളെ കുറിച്ചറിയാന്‍ എന്നും നമ്മുക്ക് താല്പര്യമാണ്. എന്നാല്‍ ഇത്തരത്തില്‍ അന്യഗ്രഹജീവികള്‍ വന്നു പോകുന്നതെന്ന് വിശ്വസിക്കപെടുന്ന ഒരു സ്ഥലം ഇന്ത്യയിലുണ്ട് എന്ന് അറിയാമോ? ഛത്തീസ്ഗഡിലാണ് അങ്ങനെയൊരു സ്ഥലം.

ചിത്രങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ അന്യഗ്രഹജീവികളും പറക്കുംതളികകളും എത്തിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്. കഥകളിലും ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ കാണുന്നതുപോലെയുള്ള അന്യഗ്രഹ ജീവികളുടെ ചിത്രങ്ങളും ആന്റിന ഉള്‍പ്പെടെയുള്ള അവരുടെ പറക്കുംതളികകളെന്ന് വിശ്വസിക്കപ്പെടുന്ന വാഹനങ്ങളുടെ ചിത്രങ്ങളും ഇവിടുത്തെ ഗുഹകളുടെ ഭിത്തികളില്‍ വരച്ചു വെച്ചിരിക്കുന്നത് കാണാന്‍ സാധിക്കും.

ഇവിടുത്തെ ചിത്രങ്ങളും വരകളും നിരീക്ഷിച്ച ശാസ്ത്രജ്ഞര്‍ പറയുന്നത് വിചിത്രമായ കാര്യങ്ങളാണ്. ചരിത്രാതീക കാലത്തിനും മുന്‍പേ ഉള്ള കല്ലുകളിലാണത്രെ ഈ ചിത്രങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവിടുത്തെ ഈ ഗുഹകളിലെ ഈ ചിത്രങ്ങളില്‍ ആധുനിക മനുഷ്യര്‍ ഉപയോഗിക്കുന്ന വസ്ത്രധാരണ രീതിയോട് സമാനമായ മാതൃകകളും കണ്ടെത്താന്‍ സാധിക്കും. സ്യൂട്ടിനോട് സമാനമായ വസ്ത്രങ്ങളണിഞ്ഞ അന്യഗ്രഹ ജീവികളുടെ ചിത്രങ്ങളാണ് ഇവിടെയുള്ളത്. മാത്രമല്ല അവര്‍ വന്നതെന്നു കരുതപ്പെടുന്ന അന്യഗ്രഹ വാഹനത്തിന്റെ ചിത്രങ്ങളും ഇവിടെ വരച്ചിട്ടുണ്ട്. അതില്‍ ഏറ്റവും കൗതുകകരമായ വസ്തുത എന്തെന്നാല്‍ അവരുടെ വാഹനത്തിന് ആന്റിന അടക്കമുള്ള സജ്ജീകരണങ്ങള്‍ ഉണ്ട് എന്നതാണ്.

ഇവിടെം ചിത്രങ്ങള്‍ കാണുന്ന ഗുഹയിലെ പാറകളുടെ പ്രധാന പ്രത്യേകത എന്നത് അതിന് പതിനായിരത്തോളം വര്‍ഷം പഴക്കമുണ്ട് എന്നാണ്. കുറച്ചുകൂടി ചിന്തിക്കുകയാണെങ്കില്‍ അത്രയും വര്‍ഷങ്ങള്‍ മുന്‍പു തന്നെ ഇവിടെ അന്യഗ്രഹ ജീവികള്‍ എത്തിയിരുന്നു എന്നും അവര്‍ക്ക് നമ്മള്‍ ഇപ്പോള്‍ മാത്രം കൈവരിച്ചിരിക്കുന്ന സാങ്കേതിക വിദ്യകള്‍ അന്നുതന്നെ ഉണ്ടായിരുന്നു എന്നും കരുതേണ്ടി വരും.

ഛത്തീസ്ഗഡില്‍ റായ്പൂരില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള തണ്ടേലി ഗ്രാമത്തിലാണ് ഇതു സംബന്ധിച്ച സൂചനകളുള്ളത്. പറക്കുംതളികകളുടെയും അന്യഗ്രഹജീവികളുടെയും ചിത്രങ്ങള്‍ ഗുഹകളില്‍ വരച്ചുവെച്ചിരിക്കുന്നത് ഇവിടെ എത്തിയാല്‍ കാണാന്‍ സാധിക്കും. ചണ്ടേലിയില്‍ മാത്രമല്ല, ഗോട്ടിട്ടോല എന്ന ഗ്രാമത്തിലും ഇത്തരം ചിത്രങ്ങള്‍ കാണാന്‍ സാധിക്കും.ഇവിടുത്തെ ചിത്രങ്ങളുമായി ബന്ധപ്പെട്ട് ധാരാളം ഗവേഷണങ്ങളും പഠനങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഒട്ടേറെ വിദ്യാര്‍ഥികളും ചരിത്രകാരന്‍മാരുമെല്ലാം ഇവിടുത്തെ സ്ഥിരം സന്ദര്‍ശകരാണ്.