നേപ്പാളിലൂടെ ബിഹാറിലേക്ക് ട്രെയിന്‍ ഗതാഗതത്തിന് ചൈന ഒരുങ്ങുന്നു.

0

 

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി  നേപ്പാളിലൂടെ ബിഹാറിലേക്ക് ട്രെയിന്‍ ഗതാഗതത്തിന് ചൈനയുടെ പച്ചകൊടി .നേപ്പാളിലെ രസുവഗാധി മേഖലയിലെ റയില്‍ റോഡ് പാതയ്ക്കായുള്ള ചര്‍ച്ച ഇരുരാജ്യങ്ങളും നേരത്തെ തന്നെ നടത്തിയിരുന്നു. ഈ പാതയുടെ നിര്‍മാണം 2020ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെനിന്ന് ബിഹാറിലെ ബിര്‍ഗുഞ്ചിലേക്കുള്ള 240 കിലോമീറ്റര്‍ റയില്‍പാതയിലൂടെ ഇന്ത്യയിലേക്ക് ഗതാഗതം നടത്താനാണ് ചൈനയുടെ പദ്ധതി. ഈ പദ്ധതി നടപ്പായാല്‍ ഏറ്റവുമധികം ഗുണം ലഭിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം ബീഹാര്‍ ആയിരിക്കും എന്നാണ് വിലയിരുത്തല്‍ .