യൂറോകപ്പ് മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞ് വീണ് ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍

0

പാര്‍ക്കന്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയിലെ ഡെന്‍മാര്‍ക്ക് – ഫിന്‍ലന്‍ഡ് മത്സരം അടിയന്തര മെഡിക്കല്‍ സാഹചര്യത്തെ തുടര്‍ന്ന് റദ്ദാക്കി. മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ മൈതാനത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് മത്സരം റദ്ദാക്കിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് സംഭവം. മത്സരത്തിനിടെ ഫിൻലൻഡ് ബോക്സിനു സമീപം സഹതാരത്തിൽനിന്ന് ത്രോ സ്വീകരിച്ചതിനു തൊട്ടുപിന്നാലെ എറിക്സൻ തളർന്നുവീഴുകയായിരുന്നു. സഹതാരങ്ങള്‍ ഉടന്‍ തന്നെ വൈദ്യസഹായം ആവശ്യപ്പെടുകയായിരുന്നു. 15 മിനിറ്റിലേറെ മെഡിക്കല്‍ സംഘം താരത്തെ പരിശോധിച്ചു. തുടര്‍ന്ന് എറിക്‌സണെ മൈതാനത്തിന് പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു. പിന്നീട് താരത്തെ ആശുപത്രിയിലേക്കു മാറ്റി.