ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി അൽ നസറിൽ: താരത്തിന് നൽകുന്നത് റെക്കോർഡ് തുക

0

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസറിൽ ചേർന്നു. റെക്കോർഡ് തുക നൽകിയാണ് ക്ലബ്ബ് റൊണാൾഡോയെ നേടിയത്. പ്രതിവർഷം 620 കോടിയാണ് റൊണാൾഡോയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയുമായുള്ള കരാർ അവസാനിപ്പിച്ചത്.

റൊണാൾഡോ സൗദി ക്ലബ്ബിലേക്ക് എത്തുമെന്ന് മുൻപുതന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. 7 എന്ന നമ്പരുള്ള ജേഴ്സിയുമായി റൊണാൾഡോ നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് അൽപ സമയം മുൻപ് തങ്ങളുടെ ഔദ്യോ​ഗിക ഹാൻഡിലിലൂടെ അൽ നസർ അറിയിപ്പ് നടത്തിയത്. ചരിത്രം സംഭവിക്കുന്നു.

ഇത് ക്ലബ്ബിന് മാത്രമല്ല, ഞങ്ങളുടെ ലീ​ഗിനും ഞങ്ങളുടെ രാജ്യത്തിനും വരും തലമുറയ്ക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് പ്രചോദനമാകും. അൽ നസറിലേക്ക് റൊണാൾഡോയ്ക്ക് സ്വാ​ഗതം. അൽ നസറിന്റെ ഔദ്യോ​ഗിക ട്വീറ്റ് ഇങ്ങനെ.

റൊണാള്‍ഡോ സൗദി ക്ലബില്‍ ചേര്‍ന്നതോടെ താരത്തിന്റെ ചാംപ്യന്‍സ് ലീഗ് മോഹങ്ങള്‍ കൂടിയാണ് അവസാനിക്കുന്നത്. 2025 വരെയാണ് ക്രിസ്റ്റ്യാനോ അല്‍ നസറിലുണ്ടാകുക.