സൈക്കിൾ ചവിട്ടിക്കോളൂ… അർബുദം അകറ്റാം

0

വ്യായാമം ചെയ്യാൻ മടിയുള്ളവർ ഇതൊന്നു വായിക്കണം. അർബുദം അകറ്റാൻ സൈക്കിൾ സവാരി സഹായിക്കുമെന്ന് പഠനം തെളിയിച്ചിരിക്കുന്നു. ലണ്ടൻ സർവകലാശാലയാണ് ഈ പഠനത്തിന് പിന്നിൽ. രണ്ട് ലക്ഷത്തി അന്പതിനായിരം പേരിൽ നടത്തിയ പരീക്ഷണത്തിന് ശേഷമാണ് ലണ്ടൻ സർവകലാശാലയിൽ ശാസ്ത്രജ്ഞർ ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. ബ്രിട്ടീഷ് മെഡിക്കൽ ജോണൽ ഇക്കാര്യം പ്രസിദ്ധീകരിച്ച് കഴിഞ്ഞു.

പഠനവിധേയരായ രണ്ടര ലക്ഷത്തിൽ 2430 പേർ മരിച്ചു. 3748 പേർക്ക് അർബുദവും 1110 പേർക്ക് ഹൃദയസംബന്ധമായ അസുഖവും ബാധിച്ചു. തൊഴിലിടങ്ങളിലേക്ക് ദിവസവും  സൈക്കിളിൽ പോകുന്നവർ, കൽനടക്കാർ, മറ്റ് വാഹനങ്ങളിൽ പോകുന്നവർ എന്നിവരിലായിരുന്നു പഠനം. എന്നാൽ ഇവയിൽ സൈക്കിളിൽ സഞ്ചരിക്കുന്നവരിൽ അസുഖങ്ങൾ ബാധിച്ചവർ വളരെ കുറവായിരുന്നു.41 ശതമാനം കുറവാണ് കണ്ടെത്തിയത്. അർബുദം 45 ശതമാനം കുറവാണെന്നാണ് കണ്ടെത്തിയത്.
എത്രത്തോളം സൈക്കിൾ സവാരി ചെയ്യുന്നുവോ അത്രത്തോളം ആരോഗ്യം മെച്ചപ്പെടുമെന്നാണ് ഗ്ലാസ്കോ സർവകലാശാലയിലെ ഡോക്ടർ ജെയ്സൺഗിൽ പറഞ്ഞത്. കാൽ നട യാത്രക്കാരേക്കാൾ ആരോഗ്യവും രോഗം വരാനുള്ള സാധ്യത കുറവും സൈക്കിൽ സവാരിക്കാരിലാണത്രേ

സൈക്കിൽ ചവിട്ടുന്നവരുടെ ത്വക്കിൽ ധാരാളം ഓക്സിജനും പോഷകങ്ങളും എത്തും. ശരീരത്തിലെ വിഷപദാർത്ഥങ്ങൾ വേഗത്തിൽ പുറന്തള്ളപ്പെടുകയും ചെയ്യും. തലച്ചോറിലേക്കുള്ള രക്തപ്രവാഹം സുഗമമാകുന്നതിനാൽ ഓർമ്മശക്തി ഉത്തേജിക്കപ്പെടുകയും ചെയ്യും. 20 കിലോമീറ്റർ വേഗതയിൽ അരമണിക്കൂർ സൈക്കിൾ ഓടിക്കുന്നത് വഴി 681 കലോറി കത്തിച്ച് കളയാനാവും.