ജർമ്മൻ നഗരത്തെ പിടിച്ചുലച്ച് ഒരു മൂര്‍ഖന്‍ പാമ്പ്…!

0

ബർലിൻ: ജര്‍മ്മനിയിലെ ഒരു നഗരത്തെ അഞ്ച് ദിവസമായി ഒരു മൂര്‍ഖന്‍ പിടിച്ചുലച്ചുകൊണ്ടിരിക്കയാണ്. പാട്രിക് എന്നയാള്‍ വളര്‍ത്തിയതെന്ന് കരുതിയ പാമ്പാണ് ഇയാളുടെ കയ്യില്‍ നിന്നും പോയി പാര്‍പ്പിടമേഖലയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി നിറ സാന്നിധ്യമായി വാര്‍ത്തയില്‍ നിറയുന്നത്. ഈ വിഷയം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയായി.ന്യൂയോർക്ക് ടൈംസിൽ വരെ മൂർഖനെ കുറിച്ചുള്ള വാർത്ത പരന്നു.

ഏതാണ്ട് ഒരു ഡസന്‍ സമീപ വാസികളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലുവീടുകളില്‍ നിന്നുള്ളവരെയാണ് മാറ്റിതാമസിപ്പിച്ചത്. ഈ നാലുവീടുകളില്‍ മൂര്‍ഖന്‍ ഉണ്ടെന്നാണ് സുരക്ഷവൃത്തങ്ങള്‍ പറയുന്നു. പാമ്പിനെ കൊലപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍ എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ന് അന്തിമ തീരുമാനം നഗരസഭ കൈകൊള്ളുമെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മൂര്‍ഖനെ കൊലപ്പെടുത്താന്‍ വിഷവായു വീടുകള്‍ക്ക് ഉള്ളിലേക്ക് കയറ്റിവിടുന്ന രീതിയാണ് ഉപയോഗിക്കുന്നത്. ഈ കൃത്യത്തിന് സർക്കാർ അനുമതി വേണം. ഒരു ലക്ഷം യൂറോ ചിലവുള്ള കൃത്യമാണിത്. അതേ സമയം മൂര്‍ഖനെ ലഭിക്കാത്തത് തദ്ദേശ വാസികള്‍ക്കിടയില്‍ വലിയ അമര്‍ഷത്തിലാണ്.