പെണ്ണാണെന്ന് തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിച്ചത് 440 ത്തോളം കുട്ടികളെ;ബാസ്‌കറ്റ്ബോള്‍ കോച്ചിന് 180 വര്‍ഷം തടവുശിക്ഷ

0

പ്രായപൂർത്തിയാകാത്ത 440 ത്തോളം കുട്ടികളെ പീഡിപ്പിച്ച കേസിൽ ബാസ്‌കറ്റ്‌ബോള്‍ പരിശീലകന് 180 വര്‍ഷം തടവുശിക്ഷ. അമേരിക്കയിലെ ഇയോൺ സ്വദേശിയായ . ഗ്രെഗ് സ്റ്റീഫന്‍ എന്ന 43- ക്കാരനായ ബാസ്‌കറ്റ്‌ബോള്‍ കോച്ചിനാണ് കോടതി തടവ് ശിക്ഷ വിധിച്ചത്.

20 വര്‍ഷത്തിനിടെ സ്റ്റീഫന്‍ 440 ആണ്‍കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് ശരിവെച്ച കോടതി, പ്രതി സമൂഹത്തിന് അപകടകാരിയാണെന്ന് അഭിപ്രായപ്പെട്ട് കടുത്തശിക്ഷ വിധിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, നഗ്നചിത്രങ്ങള്‍ പകര്‍ത്തി തുടങ്ങിയ കേസുകളിലാണ് കോടതി ഇയാൾക്കുമേൽ ശിക്ഷ വിധിച്ചത്.

താൻ പെണ്കുട്ടിയാണെന്ന് ആൺ കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുമായി അടുത്ത ശേഷം അവരുമായി നഗ്ന ചിത്രങ്ങളും വിഡിയോയും ശ്രീ ചെയ്യുമായിരുന്നു സ്റ്റീഫൻ. അതോടൊപ്പം അടുപ്പം കാണിച്ച് കുട്ടികളെ വീട്ടിൽ വിളിച്ചു വരുത്തിയ ശേഷമാണ് ഇയാൾ അവരെ പീഡനത്തിനിരയാക്കിയത്.ഇതിന്റെ ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തുകയും ചെയ്തു.

സ്റ്റീഫന്റെ ഒരു ബന്ധു ഈ വിഡിയോയെക്കാൾ യാദൃച്ഛികമായി കാണാൻ ഇടവരുകയും തുടര്‍ന്ന് ഇയാള്‍ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്റ്റീഫന്റെ വീട്ടിൽ നിന്നും പൊലീസിന് പീഡനദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ലഭിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളിൽ നിന്നും ഇയാൾ 440 ത്തോളം ആൺകുട്ടികളെ പേടിപ്പിച്ചുവെന്ന് വ്യക്തമായിരുന്നു.