ഹെഡ് ഫോൺ ശരിയായരീതിയിൽ ഘടിപ്പിച്ചില്ല; ബസിലിരുന്ന് അശ്ലീലചിത്രംകണ്ടത് അങ്ങാടിപ്പാട്ടായി

0

ലണ്ടൻ: മൊബൈൽ ഫോണിൽ ഹെഡ്ഫോൺ ശരിയായി ഘടിപ്പിക്കാതെ ബസിലിരുന്ന് അശ്ലീല ചിത്രം കണ്ടയാൾക്ക് കിട്ടിയത് എട്ടിന്റെ പണി. സ്വകാര്യമായി മാത്രം കാണേണ്ട ദൃശ്യങ്ങളും അതിലെ സംഭാഷണവും ബസിലെ യാത്രക്കാർ മുഴുവൻ കേട്ടെങ്കിലും ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിലായിരുന്നു ഇയാളുടെ യാത്ര. ഇംഗ്ലണ്ടിലെ എസെക്‌സിൽ നടന്ന രസകരമായ ഈ പരസ്യമായ രഹസ്യത്തെ പുറം ലോകത്തെ അറിയിച്ചത് 26കാരിയായ യുവതിയാണ്. ഒരു അന്താരാഷ്ട്ര മാദ്ധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്‌ച ഉച്ചകഴിഞ്ഞാണ് യുവതി തന്റെ വീട്ടിലേക്ക് പോകാനായി ബസിൽ കയറിയത്. ഡ്രൈവറെക്കൂടാതെ ഒരു വൃദ്ധയും യുവാവും താനും മാത്രമേ ബസിൽ ഉണ്ടായിരുന്നുള്ളൂ. യാത്രയ്‌ക്കിടെ അസാധാരണമായ ഒരു ശബ്‌ദം തന്റെ മുന്നിലുള്ള സീറ്റിൽ നിന്ന് കേൾക്കാനിടയായെന്ന് യുവതി പറയുന്നു. തുടർന്നാണ് ഇക്കാര്യം താൻ വ്യക്തമായി ശ്രദ്ധിച്ചത്.

അശ്ലീല ചിത്രങ്ങളിലേത് പോലെയുള്ള ശബ്‌ദമായിരുന്നു മുന്നിൽ നിന്നും കേട്ടത്. ഒരാൾ തന്റെ മൊബൈലിൽ അശ്ലീല ചിത്രം കാണുന്നത് അപ്പോഴാണ് താൻ കണ്ടത്. തന്റെ ഹെഡ്സെറ്റ് ഫോണിൽ ശരിയായി ഘടിപ്പിച്ചത് ശ്രദ്ധിക്കാതെ ആയിരുന്നു യുവാവിന്റെ പെരുമാറ്റം. ഇക്കാര്യം അയാളോട് പറയണമെന്ന് താൻ വിചാരിച്ചുവെങ്കിലും പിന്നീട് വേണ്ടെന്ന് വയ്‌ക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. ബസിലിരുന്ന് ഇയാൾ ദൃശ്യങ്ങൾ കാണുന്ന ചിത്രവും യുവതി പുറത്ത് വിട്ടിട്ടുണ്ട്.