‘ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി’യുടെ ട്രെയിലര്‍ മണിക്കൂറുകള്‍ക്കകം കണ്ടത് രണ്ടരക്കോടി ആളുകള്‍

0

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്റെ ജീവചരിത്രചിത്രം ‘എംഎസ് ധോണി- ദി അണ്‍ടോള്‍ഡ് സ്‌റ്റോറി’യുടെ ട്രെയ്‌ലര്‍ ഇതിനോടകം കണ്ടത് രണ്ടരകോടി ആളുകള്‍.ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്പുതാണ് ധോണിയുടെ വേഷത്തില്‍ അഭിനയിക്കുന്നത്. നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ഇന്‍സ്പയേഡ് എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായി ആണ് ചിത്രം  നിര്‍മ്മിക്കുന്നത്.റാഞ്ചിയില്‍ ഒരു സാധാരണക്കാരനായി ജനിച്ച ഒരാള്‍ ലോകമറിയുന്ന മഹേന്ദ്ര സിംഗ് ധോണിയായി മാറിയത് എങ്ങനെയെന്ന് വിശദീകരിക്കുന്നതാണ് സിനിമ.ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം സെപ്റ്റംബര്‍ 30ന്‍ ചിത്രം തീയറ്ററുകളില്‍ എത്തും.