പണം പിന്‍വലിക്കലില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ഒരാഴ്ച 24,000 രൂപ പിന്‍വലിക്കാം

0

രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ കടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. പുതിയ നിര്‍ദേശം അനുസരിച്ച് ഒരാഴ്ച ഒരു അക്കൗണ്ടില്‍ നിന്ന് 24,000 രൂപ പിന്‍വലിക്കാം. നേരത്തെ ഇത് 20,000 ആയിരുന്നു. ഒരു ദിവസം 10,000 രൂപ മാത്രമേ പിന്‍വലിക്കാവു എന്ന നിബന്ധന എടുത്തുകളഞ്ഞിട്ടുമുണ്ട്. ഇനി എ.ടി.എമ്മുകള്‍ വഴി ദിവസം 2,500 രൂപ പിന്‍വലിക്കാം. നേരത്തേ ഇത് 2,000 രൂപയായിരുന്നു.

അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള പരിധി ഒരാള്‍ക്ക് 4,000 രൂപ എന്നത് 4,500 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. എല്ലാ ബാങ്കുകളോടും പ്രധാനപ്പെട്ട  ആശുപത്രികള്‍ക്ക് സമീപം മൊബൈല്‍ എ.ടി.എം വാനുകള്‍ സജ്ജമാക്കിയിരിക്കണമെന്നും ധനകാര്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. നോട്ടുകള്‍ ലഭിക്കാത്തത് ചികിത്സയെ ബാധിക്കുന്നു എന്ന വാര്‍ത്തകളെ തുടര്‍ന്നാണ് നടപടി.