ദുബായില്‍ ബുര്‍ജ് ഖലീഫയിലും ഉയരമുള്ള കെട്ടിടം ഉയരുന്നു

0
 
ദുബായില്‍ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ഖ്യാതി  ബുര്‍ജ് ഖലീഫയ്ക്കാണ്. രണ്ടായിരത്തി ഇരുപതോട് കൂടി മറ്റൊരു കെട്ടിടത്തിന്റെ പേരാകും ആ സ്ഥാനത്ത്. വരുന്നു എമാര്‍ പ്രോപ്പര്‍ട്ടീസിന്റെ അംബര ചുംബിയായ കെട്ടിടം ദുബായ് ക്രീക്ക് ഹാര്‍ബറില്‍. 
 
ലില്ലിപ്പൂ മൊട്ടിന്റെ മാതൃകയില്‍ അത്യാധുനിക സാങ്കേതിക തികവോടെയായിരിക്കും ഹാങ്ങിംഗ് ഗാര്‍ഡനും, ഹോട്ടലുകളും, ഷോപ്പിംഗ്‌ സെന്റര്‍റുകളും, ഒബ്സര്‍വേഷന്‍ ഡക്കും, അടങ്ങിയ ഈ അത്ഭുതഗോപുരം   ഉയരുക. ഇതിന്റെ രൂപകല്പന സ്പാനിഷ്‌  ആര്‍ക്കിട്ടക്റ്റ് സാന്റിയാഗോ കലട്രവയാണ്. രണ്ടായിരത്തി ഇരുപതില്‍ ദുബായില്‍ നടക്കുന്ന വേള്‍ഡ് എക്സ്പോയ്ക്ക് മുന്‍പ് പണി പൂര്‍ത്തിയാകുമെന്ന് എമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ്‌ അലാബാര്‍ ഇന്നലെ നടന്ന പത്ര സമ്മേളനത്തില്‍ പറഞ്ഞു. കെട്ടിടത്തിന്റെ ഉയരം എത്രയായിരിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല.