ദുബായ് സന്ദര്‍ശിക്കണോ ?; ദുബൈയില്‍ ഇനിമുതല്‍ സന്ദര്‍ശക വിസകള്‍ 15 സെക്കന്‍ഡുകള്‍ക്കുളളില്‍

0

ദുബായ് നഗരം  കാണാന്‍ മോഹമുണ്ടോ ? എങ്കില്‍ കേട്ടോളൂ 
ദുബൈയില്‍ ഇനിമുതല്‍ സന്ദര്‍ശക വിസകള്‍ 15 സെക്കന്‍ഡുകള്‍ക്കുളളില്‍ ലഭിക്കും.  
ദുബായ് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാരിയാണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശക വിസക്കുള്ള അപേക്ഷ ലഭിച്ച് 15 സെക്കന്‍ഡിനകം തന്നെ അവ വിതരണം ചെയ്യാവുന്ന വിധത്തിലാണ് പുതിയ സംവിധാനം ഒരിക്കിയിരിക്കുന്നത്.

ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ണമായും സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറിയതിന് ഗുണഫലമാണ് ഇതെന്നും മുഹമ്മദ് അഹമ്മദ് അല്‍മാരി അറിയിച്ചു.ലോകത്തു തന്നെ ആദ്യമായാണ് ഇത്തരം സംവിധാനം. 
സന്ദർശക വിസയ്ക്കായി ട്രാവൽ ഏജൻസികൾ വഴിയോ സ്പോൺസർ മുഖേനെയോ അപേക്ഷിക്കാവുന്നതായിരിക്കും. എന്നാല്‍ ഈ അപേക്ഷകള്‍ എമിഗ്രേഷന്‍ ഓഫീസില്‍ കിട്ടുന്നത് മുതല്‍ 15 സെക്കന്‍ഡാണ് അവ അനുവദിക്കാനുള്ള സമയം.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.