നേ​പ്പാ​ളി​ല്‍ ഭൂ​ച​ല​നം; റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.8 തീ​വ്ര​ത

1

നേ​പ്പാ​ളി​ല്‍ ഭൂ​ച​ല​നം. റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിൽ ഉണ്ടായതെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് പുലർച്ചെ 5.45 ഓടെയാണ് ഭൂചലനം ഉണ്ടായത്. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 115 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ലാംജംഗ് ജില്ലയിലെ ഭുൽഭുലെയിലാണ് ഭൂചലനത്തിന്റെ പ്ര​ഭ​വ​കേ​ന്ദ്രം.

സംഭവത്തിൽ 3 പേർക്ക് പരിക്കേൽക്കുകയും ഏഴോളം വീടുകൾക്ക് നാശനഷ്ട്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. 2015ല്‍ ​നേ​പ്പാ​ളി​ലു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ല്‍ 9,000 പേ​ര്‍ മ​രി​ച്ചു​വെ​ന്നാ​ണ് ക​ണ​ക്ക്. അ​ന്ന് റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 8.1 തീ​വ്ര​ത​യാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.