ഇ എം എസ് നമ്പൂതിരിപ്പാടിന്റെ മകൻ എസ് ശശി അന്തരിച്ചു

0

മുംബൈ: കമ്മ്യൂണിസ്റ്റ് ആചാര്യനും കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയുമായ സ.ഇ. എം.എസിന്റെ ഇളയ മകൻ ഇ.എം ശശി(67) അന്തരിച്ചു. മകൾ അപർണയുടെ മുംബയിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുമ്പേ മരണം സംഭവിച്ചു. ദേശാഭിമാനി ചീഫ്‌ അക്കൗണ്ട്‌സ്‌ മാനേജരായിരുന്നു. തിരുവനന്തപുരം ജനറൽ മാനേജർ ഓഫീസ്‌ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമതല വഹിച്ചിട്ടുണ്ട്.

ഇഎംഎസിനൊപ്പം ഏറെക്കാലം ഡൽഹിയിലായിരുന്നു ശശിയുടെ താമസം. ഇ എം എസിന്റെ ലാളിത്യവും മൂല്യങ്ങളും രാഷ്ട്രീയവും ഒട്ടും ചോരാതെ ജീവിതത്തിൽ കാത്തുസൂക്ഷിച്ച ആളാണ് അദ്ദേഹം. ദേശാഭിമാനിയിൽ ദീർഘകാലം പ്രവർത്തിച്ച ശേഷം ഏതാനും വർഷം മുമ്പാണ് വിരമിച്ചത്. ഗിരിജയാണ്‌ ഭാര്യ. മക്കൾ: അനുപമ ശശി (തോഷിബ, ഡൽഹി), അപർണ ശശി. മരുമക്കൾ: എ.എംജിഗീഷ്‌ (ദി ഹിന്ദു, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ഡൽഹി‌), രാജേഷ്‌ ജെ വർമ (ഗോദ്‌റേജ്‌ കമ്പനി മെക്കാനിക്കൽ എൻജിനിയർ, മുംബൈ.