ഏറ്റവും വലിയ പേടി എന്റെ ടേസ്റ്റുള്ള സിനിമകള്‍ ആളുകള്‍ കാണുമോ എന്നതായിരുന്നു’; ഫഹദ് ഫാസില്‍

1

ഏറ്റവും വലിയ പേടി എന്റെ ടേസ്റ്റുള്ള സിനിമകള്‍ ആളുകള്‍ കാണുമോ എന്നതായിരുന്നുവെന്നു ഫഹദ് ഫാസില്‍. മലയാളത്തില്‍ ആയതുകൊണ്ടാണ് ഇത്രയും നല്ല സിനിമ ചെയ്യാന്‍ കഴിഞ്ഞത്. അതില്‍ ഒരുപാട് സന്തോഷമുണ്ട്. എനിക്ക് അവാര്‍ഡ് ലഭിക്കുമെന്ന് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. എന്നാല്‍ സിനിമയക്ക് അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.

ചലഞ്ചിങ് റോള്‍ തന്നെയായിരുന്നു തൊണ്ടിമുതലിലേത്. പടത്തിന്റെ ജോഗ്രഫി പ്രധാനപ്പെട്ടതായിരുന്നു. ഞാന്‍ ഇതുവരെ പൊലീസ് സ്റ്റേഷനില്‍ കയറിയിട്ടില്ല. ഇതു തന്നെയായിരുന്നു സംവിധായകനും വേണ്ടത്. പടവുമായി ബന്ധപ്പെട്ട എല്ലാരും അത്രയും കഷടപ്പെട്ടാണ് അത് പൂര്‍ത്തീകരിച്ചത്. പലപ്പോഴും എന്റെ സിനിമ മനസിലാകുന്നത് സിനിമ കഴിയുമ്പോഴാണ്. എന്റെ കാര്യം എന്നാല്‍ പൊട്ടക്കണ്ണന്റെ മാവേലേറാണ്.- ഫഹദ് വ്യക്തമാക്കി