ഇതൊരു ഒന്നൊന്നര കുടുംബചിത്രം ആയി പോയി

0

500 പേ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുക്കുന്നതിനെ കുറിച്ചു ഓര്‍ത്ത്‌ നോക്കൂ .അതും എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങള്‍ .അങ്ങനെ ഒരു കുടുംബചിത്രം ആണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് .ചൈ​ന​യി​ലെ ഷി​ഷി വി​ല്ലേ​ജി​ലെ ഷെ​യ്ജിം​ഗ് പ്ര​വി​ശ്യ​യി​ൽ ആണ് ഈ കുടുംബചിത്രത്തിനു വേദിയായത് .

ബെ​യ്ജിം​ഗ്, സി​ൻ​ജി​യാ​ഗ്, താ​യ്‌​വാ​ൻ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ ചി​ത​റി​ക്കി​ട​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ത്തു​കൂ​ടി​യ​പ്പോ​ഴാ​ണ് ഈ ​അ​പൂ​ർ​വ ചി​ത്രം പി​റ​ന്ന​ത്. ഇ​വ​രെയെ​ല്ലാം ഒ​ന്നി​പ്പി​ക്കാ​ൻ ര​ണ്ട​ര​വ​ർ​ഷം വേ​ണ്ടി​വ​ന്നു. ഒ​രു ഡ്രോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഫോ​ട്ടോ എ​ടു​ത്ത​ത്. പാ​റ​ക്കെ​ട്ടു​ക​ളു​ടെ സ​മീ​പം പ​ല ത​ല​മു​റ​യി​ലു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ വ​രി​വ​രി​യാ​യി​ നി​ൽ​ക്കു​ന്ന ഈ ​ഫോ​ട്ടോ ഇ​തി​നോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ ഹി​റ്റാ​യിരി​ക്കു​ക​യാ​ണ്. അം​ഗ​ങ്ങ​ളെ​ല്ലാ​വ​രും ഫോ​ട്ടോ​യ്ക്കാ​യി നി​ൽ​ക്കാ​ൻ വേ​ണ്ടി​വ​ന്ന​ത് അ​ര​ മ​ണി​ക്കൂ​റാ​ണ്.