മെസി മടങ്ങി വരൂ ; അഭ്യര്‍ത്ഥനയുമായി ഒരു ലക്ഷത്തോളം ആരാധകര്‍ ഒത്തു കൂടും!

0

വിരമിക്കാനുള്ള ലയണല്‍ മെസിയുടെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്റീനന്‍ തലസ്ഥാനനഗരിയില്‍ ഒരു ലക്ഷത്തോളം ആരാധകര്‍ ഒത്തുക്കൂടും. മെസിയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യവുമായി ജൂലൈ രണ്ടിന് ബ്യൂണസ് അയേഴ്‌സിനെ നീലക്കടലാക്കാനാണ് ആരാധകര്‍ ഒരുങ്ങുന്നത്.

തലസ്ഥാന നഗരിയില്‍ നടത്തുന്ന മാര്‍ച്ചിന് പിന്തുണയുമായി ഇതിനകം ഒരുലക്ഷത്തിലധികം ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. നഗരഹൃദയത്തിലെ ഒബ്ലിസ്‌കോ സ്മാരകം സ്ഥിതി ചെയ്യുന്ന ഇടത്താണ് മാര്‍ച്ച് നടക്കുക. ഫെയ്‌സ്ബുക്കില്‍ ഇതിനായി ഇവന്റും ക്രിയേറ്റ് ചെയ്തിട്ടുണ്ട്. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് കാട്ടി 65,000ത്തോളം പേര്‍ ഫെയ്‌സ്ബുക്കില്‍ മാത്രം രംഗത്തത്തെയിരിക്കുന്നത് .