കുഞ്ഞുപെങ്ങളുടെ കല്യാണത്തിനു പാടിയ ഒറ്റ ഗാനം ഫാദര്‍  ഫാ. വില്‍സണ്‍ മേച്ചേരില്‍ സോഷ്യല്‍ മീഡിയയുടെ കണ്ണിലുണ്ണിയായി

8

‘സംഗീതമേ അമരസല്ലാപമേ’ എന്ന ഒറ്റ ഗാനം കൊണ്ട് ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് ഫാദര്‍  ഫാ. വില്‍സണ്‍ മേച്ചേരില്‍ എന്ന വൈദികന്‍. സ്വന്തം സഹോദരിയുടെ വിവാഹവേദിയില്‍ പാടിയ പാട്ടാണ് ഫാദറെ സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍ ആക്കിയിരിക്കുന്നത്. തന്റെ സംഗീതമാധുര്യം കൊണ്ട് മിനിസ്‌ക്രീനിലും താരമായി മാറിയിരിക്കുകയാണ് ഫാദര്‍.

ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന​യി​ൽ ദേ​വാ​ല​യ സം​ഗീ​ത​ത്തി​ൽ ഉ​പ​രി​പ​ഠ​ന​വും അ​തി​നൊ​പ്പം വൈ​ദി​ക വൃ​ത്തി​യും ന​ട​ത്തു​ന്ന, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഇ​ല​ഞ്ഞി സ്വ​ദേ​ശി​യായ ഫാ. ​വി​ൽ​സ​ണ്‍ മേ​ച്ചേ​രി​ൽ ത​ന്‍റെ സഹോദരിയു​ടെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. വി​വാ​ഹ ച​ട​ങ്ങി​നി​ടെ വേദിയിൽ വച്ച് വധൂവരന്മാരെ സാക്ഷിനിർത്തി “സംഗീതമേ അമരസല്ലാപമേ ….’ എന്ന് പാടിത്തുടങ്ങുമ്പോൾ അദ്ദേഹം പോലും വിചാരിച്ചില്ല സോഷ്യൽ മീഡിയ തന്‍റെ പാട്ട് വൈറലാക്കുമെന്ന്.ഫേസ്ബുക്കില്‍ പാട്ട് കത്തിക്കയറിയതോടെ ഫ്‌ളവേഴ്‌സ് ചാനല്‍ അധികൃതര്‍ വില്‍സണ്‍ അച്ചനെ കോമഡി ഉത്സവം പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. ചാനലില്‍ അദ്ദേഹം മനോഹരമായി പാടുന്നത് കണ്ട് നിരവധിയാളുകളാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

വില്‍സണ്‍ അച്ചന്‍ വെറുതെ ഒരു രസത്തിന് വേദിയില്‍ കയറി പാടിയതല്ല. സംഗീതം വൈദികവൃത്തിക്കൊപ്പം ദൈവതുല്യമായി കാണുന്ന കലാ ഉപാസകന്‍ കൂടിയാണ് അദ്ദേഹം. ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നിന്നും സംഗീതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം വിയന്ന നഗരത്തിലുള്ള ഒരു ജര്‍മന്‍ ഇടവകയില്‍ പുരോഹിതനായി സേവനമനുഷ്ഠിക്കുകയുമാണ്.

വൈ​ദിക പ​ഠ​ന കാ​ല​യ​ള​വി​ൽ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള ഫാ. ​വി​ൽ​സ​ണ്‍ ക​ലാ​പ്ര​തി​ഭ പ​ട്ട​വും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും മ്യൂ​സി​ക് മാ​സ്റ്റേ​ഴ്സി​ൽ അ​ദ്ദേ​ഹം ഒ​ന്നാം റാ​ങ്ക് അ​ദ്ദേ​ഹം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ ഗാ​യ​ക​ൻ ന​ജീം അ​ർ​ഷാ​ദ് ആ​ണ് ര​ണ്ടാം റാ​ങ്ക് നേ​ടി​യ​ത്.  എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഇ​ല​ഞ്ഞി മേച്ചേരിൽ സേ​വ്യ​ർ- ലി​ല്ലി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ നാലു മ​ക്ക​ളി​ൽ മു​തി​ർ​ന്ന​യാ​ളാ​ണ് ഫാ. വിൽസൺ. എംസിബിഎസ് സന്യാസസഭാംഗമാണ്. വി​നോ​ദ്, വി​ജ​യ്, വി​ന്നി എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.

പാട്ടിലൂടെ കിട്ടുന്ന സമ്മാനങ്ങള്‍ മറ്റുള്ളവരെ സഹായിക്കുന്നതിനും പാവപ്പെട്ട ആരോരുമില്ലാത്ത കുട്ടികളെ പഠിപ്പിക്കുന്നതിനുമാണ് ഇദേഹം വിനിയോഗിക്കുന്നത്. അനാഥ കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കുന്ന ചാരിറ്റബിള്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും ഇതേ ലക്ഷ്യത്തിന് വേണ്ടിയാണ്.

8 COMMENTS

 1. നന്മനിറഞ്ഞ മനസിനെയും സംഗീതത്തെയും എങ്ങനെ നമുക്ക് കണ്ടില്ലെന്നു നടിക്കാൻ കഴിയും …ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു

 2. ഈ വാർത്ത സിനിമ മേഖലയിൽ ഉള്ളവർ കാണട്ടെ അച്ഛന് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ

 3. നന്മനിറഞ്ഞ മനസിനെയും സംഗീതത്തെയും എങ്ങനെ നമുക്ക് കണ്ടില്ലെന്നു നടിക്കാൻ കഴിയും …ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു
  മ്യൂസിക് കേരള യൂണിവേഴ്സിറ്റി പോസ്റ്റ് ഗ്രേഡുയേഷൻ ഒന്നാം റാങ്കു കരസ്ഥമാക്കുന്ന ആദ്യത്തെ വൈദികൻ
  https://www.facebook.com/flowersonair/videos/1554869481225369/
  പുതു തലമുറ ഗായകരെ പ്രോത്സാഹിപ്പിക്കുന്ന വിനീത് ശ്രീനിവാസനും ,ഗോപിസുന്ദരൻ സാറും മറ്റു സിനിമ മ്യൂസിക് സംവിധായകരും അച്ഛന് അവസരം കൊടുക്കും എന്ന് പ്രത്യാശിക്കാം

 4. ഭാരതത്തിന്റെ അഭിമാനം സംഗീതത്തിൽ ഒരുപാടു മുന്നേറട്ടെ ….WISH YOU ALL SUCCESS FATHER

 5. achante pattu flowers tv yil kandayirunnu ……..njagal malayalikal orupad snehikkunnu achane othiry avasaragal thedivarum

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.