വിമാനങ്ങളിലെ മാലിന്യം ആകാശത്തു തള്ളിയാല്‍ ഇനി എട്ടിന്റെ പണി കിട്ടും

0

ഇനി മുതൽ കക്കൂസ് മാലിന്യം ആകാശത്ത് തള്ളുന്ന വിമാനങ്ങളില്‍നിന്ന് പിഴ ഈടാക്കാൻ നിർദ്ദേശം. പിഴയായി 50,000 രൂപ ഈടാക്കാനാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച് എല്ലാ വിമാനക്കമ്പനികള്‍ക്കും നോട്ടീസ് നല്‍കാന്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിനോട് (ഡി.ജി.സി.എ.) ആവശ്യപ്പെട്ടു.

വിമാനം നിലത്തിറങ്ങുമ്പോള്‍ മാലിന്യടാങ്ക് ശൂന്യമാണോ എന്നത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിമാനത്താവളജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കണം. പരിശോധനയിൽ ടാങ്ക് ശൂന്യമായിക്കണ്ടാല്‍ ആ വിമാനങ്ങളില്‍നിന്ന് 50,000 രൂപ പിഴയീടാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.ദേശീയ ഹരിതട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ സ്വതന്തര്‍ കുമാറിന്റേതാണ് ഉത്തരവ്. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിനുസമീപം ആൾതാമസം ഉള്ള സ്ഥലങ്ങളില്‍ വിമാനങ്ങളില്‍നിന്ന് കക്കൂസ് മാലിന്യം തള്ളുന്നതായി മുന്‍സൈനിക ഉദ്യോഗസ്ഥന്‍ ലഫ്. ജനറല്‍ സത്വന്ത് സിങ് ദഹിയ നല്‍കിയ പരാതിയിലാണ് നിര്‍ദേശം.