ആറു മാസത്തിനകം സ്മാര്‍ട്ട് പാസ്പോര്‍ട്ട് വരുന്നു

0

പുതിയ സ്മാര്‍ട്ട് പാസ്പോര്‍ട്ട് ആറു മാസത്തിനകം കിട്ടിത്തുടങ്ങിയേക്കും.സുരക്ഷാപരമായ പ്രത്യേകതകള്‍ ആണ് ഇതിന്റെ സവിശേഷത.അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് വിദേശകാര്യ മന്ത്രാലയത്തിന്‍െറ പാസ്പോര്‍ട്ട് വിഭാഗം പുതിയ യാത്രാരേഖ തയാറാക്കുന്നത്. രൂപകല്‍പനയും സവിശേഷതകളും ബന്ധപ്പെട്ട സമിതി പരിഷ്കരിച്ചുവരുകയാണ്.

വലുപ്പം, രൂപഭംഗി, സെക്യൂരിറ്റി സവിശേഷതകള്‍ തുടങ്ങിയവയില്‍ അന്താരാഷ്ട്ര വ്യോമയാന സംഘടനയായ ഐ.സി.എ.ഒ മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങളാണ് കണക്കിലെടുക്കുന്നത്. എളുപ്പത്തില്‍ കീറിപ്പോവില്ല. ഇലക്ട്രോണിക് ചിപ്പ് ഉള്‍പ്പെടുത്തി ഇ-പാസ്പോര്‍ട്ടായി മാറ്റുന്നതിനും തയാറെടുപ്പ് നടന്നുവരുന്നു. 81 രാജ്യങ്ങളിലെ പാസ്പോര്‍ട്ടില്‍ ഇതിനകം ഇ-ചിപ്പ് ഉള്‍പ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. ഫോട്ടോയും ഡിജിറ്റല്‍ ഒപ്പും അടക്കം പാസ്പോര്‍ട്ടിലെ പ്രധാന വിവരങ്ങളാണ് ഇ-ചിപ്പില്‍ ഉള്‍പ്പെടുത്തുന്നത്. 15 കോടി ഇ-പാസ്പോര്‍ട്ട് ഇപ്പോള്‍ പ്രചാരത്തിലുണ്ട്.പാസ്പോര്‍ട്ട് ഉടമയുടെ മാതാപിതാക്കള്‍, ഭാര്യ/ഭര്‍ത്താവ് എന്നീ വിവരങ്ങള്‍ 35ാം പേജില്‍ രേഖപ്പെടുത്തുന്ന രീതി ഒഴിവാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. എമിഗ്രേഷന്‍ ആവശ്യങ്ങള്‍ക്ക് ഇതിന്‍െറ കാര്യമില്ളെന്ന് മന്ത്രാലയതല സമിതി ചൂണ്ടിക്കാട്ടിയിരുന്നു. പാസ്പോര്‍ട്ട് ഉടമയുടെ മാതാപിതാക്കള്‍, രക്ഷിതാക്കള്‍, ഭാര്യ/ഭര്‍ത്താവ് എന്നിവരുടെ പേരുകള്‍ പല രാജ്യങ്ങളിലും ചേര്‍ക്കുന്നില്ല.