സുലൈമാനിക്കു പിൻഗാമി; ഇസ്മായിൽ ഖാനി ഖുദ്‌സ് മേധാവി

0

തെഹ്‌റാന്‍: ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ഖുദ്‌സ് വിഭാഗത്തിന്റെ മേധാവിയായി ഇസ്മയില്‍ ഖാനിയെ നിയമിച്ചു. . ഖുദ്സ് സേന ഉപമേധാവി ബ്രിഗേഡിയർ ജനറൽ ഇസ്മായിൽ ഖാനിയെ പുതിയ മേധാവിയായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി നിയമിച്ചു. സുലൈമാനിയുടെ കാലത്തേതുപോലെ തന്നെയായിരിക്കും ഖുദ്സ് സേനയുടെ പ്രവർത്തനമെന്ന് ഖമനയി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാസെം സുലൈമാനിയുടെ ഡെപ്യൂട്ടി കമാന്‍ഡറായിരുന്നു ഇസ്മയില്‍ ഖാനി. ബാഗ്ദാദ് വിമാനത്താവളത്തിന് പുറത്ത് വച്ച് യുഎസ് ഡ്രോണുകള്‍ നടത്തിയ ആക്രമണത്തിലാണ് കാസെം സുലൈമാനി കൊല്ലപ്പെട്ടത്. ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സ് രഹസ്യവിഭാഗം മേധാവിയായിരുന്നു കാസെം സുലൈമാനി.