മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു

0

മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ കാൾട്ടൻ ചാപ്മാൻ (49)അന്തരിച്ചു. പുലര്‍ച്ചെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുര്‍ച്ചെ കടുത്ത പുറംവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചു മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കാള്‍ട്ടന്‍ ചാപ്മാന്‍. 1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ദേശീയ ടീമിനായി ബൂട്ടുകെട്ടി. ഈസ്റ്റ് ബംഗാളിനും ജെ.സി.ടിക്കും വേണ്ടി കളിച്ചിട്ടുണ്ട്. 90-കളിൽ ദേശിയ ടീമിൽ സ്ഥിരാംഗമായി. കളിക്കളം വിട്ട ശേഷം പരിശീലകനായും കാൾട്ടൻ ചാപ്മാൻ പ്രവർത്തിച്ചു.

മിഡ്ഫീല്‍ഡ് മാന്ത്രികന്‍ എന്നറിയപ്പെട്ടിരുന്ന ചാപ്മാൻ ഐ.എം. വിജയനും ജോപോള്‍ അഞ്ചേരിയും രാമന്‍ വിജയനുമൊക്കെ കളിച്ച എഫ്.സി. കൊച്ചിന്റെ സുവര്‍ണസംഘത്തിന്റെ മധ്യനിര നിയന്ത്രിച്ചത് കര്‍ണാടകക്കാരനായ ചാപ്മാൻആയിരുന്നു.

1980-കളുടെ മധ്യത്തോടെ ബെംഗളൂരു സായി സെന്ററിലൂടെയാണ് ചാപ്മാന്‍ തന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. നിലവില്‍ കോഴിക്കോട് ആസ്ഥാനമായ ക്വാര്‍ട്സ് എഫ്.സി.യുടെ മുഖ്യപരിശീലകനായിരുന്നു. അടുത്തിടെയാണ് ക്വാര്‍ട്‌സിനെ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ഷെഫീല്‍ഡ് യുണൈറ്റഡ്. കരിയറില്‍ ഈസ്റ്റ് ബംഗാളിനും ജെ.സി.ടി.ക്കും കളിച്ചു. 90-കളില്‍ ദേശീയ ടീമില്‍ സ്ഥിരാംഗമായി. കളി നിര്‍ത്തിയശേഷം പരിശീലകനായി.