യുവതിയുടെ സ്വകാര്യദൃശ്യം പകർത്തി; മുൻ മിസ്റ്റർ വേൾഡ് പിടിയിൽ

0

ചെന്നൈ ∙ ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ ആക്രമിച്ചതിനും അനുവാദമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതിനും മുൻ മിസ്റ്റർ വേൾഡ് ആർ.മണികണ്ഠനെ (29) അറസ്റ്റ് ചെയ്തു. രണ്ടു തവണ മിസ്റ്റർ േവൾഡും നാലുതവണ മിസ്റ്റർ തമിഴ്നാടുമായ ചെന്നൈ സ്വദേശിയാണ്.

സെലിബ്രിറ്റികളുടെയും ഉന്നതരുടെയും ഫിസിക്കൽ ട്രെയിനർ കൂടിയായ മണികണ്ഠൻ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പമായിരുന്നു ഒരുവർഷമായി താമസം.

ഒന്നിച്ചു കഴിയുന്നതിനിടെ അനുവാദമില്ലാതെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയെന്നും പരസ്ത്രീബന്ധം ചോദ്യം ചെയ്തപ്പോൾ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണു യുവതിയുടെ പരാതി.