ഇതാ സോഷ്യല്‍ മീഡിയയിലെ ആ താരം; ‘ക്യാമറമാന്‍ ചതിച്ച’ ആ സുന്ദരികുട്ടിയെ ഒടുവില്‍ കണ്ടെത്തി

0

‘ചതിച്ചതാ, എന്നെ ക്യാമറമാന്‍ ചതിച്ചതാ’ എന്ന ക്യാപ്ഷനോടെ മുഖത്ത് പലവിധ ഭാവങ്ങൾ വിരിയിക്കുന്ന ആ സുന്ദരികുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസം ആയി. ഒരിക്കല്‍ കാണുന്നവര്‍ ഒന്നുകൂടി ഈ കുഞ്ഞുമോളുടെ വീഡിയോ കാണും എന്ന കാര്യത്തില്‍ സംശയം ഇല്ല. ദുൽഖറിന് കുഞ്ഞുണ്ടായപ്പോൾ പോലും ട്രോളുകാര്‍ ഈ കുട്ടിയുടെ ചിത്രങ്ങള്‍ വെച്ചു ട്രോള്‍ വരെ ഇറക്കിയിരുന്നു.ഈ  കൊച്ചു സുന്ദരിയുടെ മുഖത്തു വിരിഞ്ഞ ഭാവരസങ്ങൾ വളരെ പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ തരംഗമായത്. ഈ സുന്ദരിക്കുട്ടി ആരാണെന്നതിനെ കുറിച്ച് കാര്യമായ അറിവൊന്നും എന്നാല്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ആ സുന്ദരിയെ കണ്ടെത്തിയിരിക്കുന്നു.

2016 സെപ്തംബറില്‍ കോഴിക്കോട് ബിജെപിയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി മുതലക്കുളം മൈതാനത്ത് നടന്ന പതാക ജാഥ സമാപനം കവര്‍ ചെയ്യാന്‍ എത്തിയ കോഴിക്കോട് ഏഷ്യാനെറ്റ് കേബിള്‍ വിഷനിലെ ക്യാമറമാന്‍ കൃതേഷ് വേങ്ങേരിയാണ് ഈ പെണ്‍കുട്ടിയുടെ നിഷ്കളങ്കമായ ദൃശ്യം പകര്‍ത്തിയത്.
പ്രചരണ ഗാനത്തിന് അനുസരിച്ച് ആടിയും, പാടിയും മറ്റാരെയും ശ്രദ്ധിക്കാതെ മുഖം കൊണ്ട് ഭാവങ്ങള്‍ മാറി മാറി കാണിച്ചും കളിക്കുന്ന കൊച്ചു സുന്ദരിയെ ഒരു കൗതുകത്തിനാണ് കൃതേഷ് തന്റെ ക്യാമറയിലാക്കിയത്. പിന്നീട് ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ക്യാമറാമാൻ പോലും വിചാരിക്കാത്ത വേഗത്തിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വീഡിയോ തരംഗമായതോടെയാണ് കുട്ടി ആരാണെന്നറിയാനുള്ള ആകാംക്ഷ കൃതേഷിനുമുണ്ടായത്. പിന്നീട് കുട്ടിയെക്കുറിച്ചുള്ള അന്വേഷണമായി.

ഒടുവില്‍ ആ കുട്ടിയെ അവര്‍ കണ്ടെത്തി. തലശ്ശേരി കലായി മാക്കൂട്ടം സ്വദേശി വിജേഷ് ഷീജ ദമ്പതികളുടെ ഇളയ മകളായ ശിവന്യയാണ് വീഡിയോയിലൂടെ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയ ആ കൊച്ചു സുന്ദരി. തലശ്ശേരി അമൃത സ്കൂളില്‍ യുകെജി വിദ്യാര്‍ത്ഥിനിയാണ് ഈ കൊച്ചു മിടുക്കി.