സൗദിയില്‍ മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാള്‍ ഈ മാസം 21 ന്

0

സൗദിയില്‍ ദുല്‍ ഹജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബലിപ്പെരുന്നാള്‍ ഈ മാസം 21ന് (ചൊവ്വാഴ്ച) ആയിരിക്കുമെന്ന് സൗദി അറേബ്യ പരമോന്നത സഭ വ്യക്തമാക്കി. ദുബായ് അടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ചൊവ്വാഴ്ച ആയിരിക്കും പെരുന്നാള്‍. അറഫ ദിനം ഈ മാസം 20 (തിങ്കള്‍) ആയിരിക്കും. 

ശനിയാഴ്ച വൈകുന്നേരം മാസപ്പിറവി ദൃശ്യമായതായാണ് അധികൃതര്‍ സ്ഥിരീകരിച്ചത്. ഇപ്രാവശ്യം 11 ദിവസത്തെ അവധിയാണ് ബലി പെരുന്നാളിനോടനുബന്ധിച്ച് സൗദിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിവില്‍ സര്‍വ്വീസ് മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് ഓഗസ്റ്റ് 16 മുതല്‍ 26 ഞായറാഴ്ച വരെയാണ് അവധി. അറബി മാസം അനുസരിച്ച് ദുര്‍ഹജ്ജ് അഞ്ച് മുതല്‍ 15 വരെ.