കാമുകിയോട് പ്രണയം തുറന്ന് പറഞ്ഞ് ഹർദ്ദിക് പാണ്ഡ്യ; വീഡിയോ

0

തന്റെ പ്രണയം കാമുകിയോട് തുറന്ന് പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ. സെർബിയൻ നടി നടാഷ സ്റ്റാങ്കോവിച്ചാണ് ഹർദ്ദിക്കിന്റെ കാമുകി. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് കഴിഞ്ഞ ദിവസമാണ് പപ്പരാസികൾ ഉറപ്പിച്ചത്. ഇപ്പോഴിതാ ഇരുവരും എൻഗേജ്ഡ് ആയിരിക്കുകയാണ്.

കാമുകിയെ പ്രപ്പോസ് ചെയ്ത് വിരലിൽ മോതിരമണിയിക്കുന്ന പാണ്ഡ്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നടാഷ തന്നെയാണ് പ്രപ്പോസൽ വീഡിയോ പങ്കുവെച്ചത്. ഹർദ്ദിക് പാണ്ഡ്യയും തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ എൻഗേജ്ഡ് ആയെന്ന് അറിയിച്ചിരുന്നു.

View this post on Instagram

Forever yes 🥰💍❤️ @hardikpandya93

A post shared by Nataša Stanković✨ (@natasastankovic__) on

നടാഷക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഇന്ത്യൻ ഓൾറൗണ്ടർ തൻ്റെ എൻഗേജ്മെൻ്റ് വിവരം ആരാധകരെ അറിയിച്ചത്. നടാഷയാവട്ടെ ഹർദ്ദിക് പാണ്ഡ്യ മോതിരം നീട്ടി, മുട്ടുകുത്തിയിരുന്ന് പ്രപ്പോസ് ചെയ്യുന്ന വീഡിയോ പുറത്തുവിട്ടാണ് സന്തോഷം പങ്കുവെച്ചത്. വീഡിയോയും ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

പരിക്ക് പറ്റി കളത്തിനു പുറത്തായിരുന്ന ഹർദ്ദിക് ഇതുവരെ രാജ്യാന്തര ടീമിലേക്ക് മടങ്ങിയെത്തിയിട്ടില്ല. ബംഗ്ലാദേശിനും വെസ്റ്റ് ഇൻഡീസിനുമെതിരായ ടി-20, ഏകദിന പരമ്പരകളിലൊന്നും അദ്ദേഹത്തിനു കളിക്കാൻ സാധിച്ചിരുന്നില്ല. ഈ മാസം ആരംഭിക്കുന്ന ശ്രീലങ്കൻ പരമ്പരയിലും തുടർന്ന് നടക്കുന്ന ഓസ്ട്രേലിയൻ പരമ്പരയിലും ഹർദ്ദിക് കളിക്കില്ല. അടുത്തിടെ ഒരു ഓപ്പറേഷൻ കഴിഞ്ഞ അദ്ദേഹം ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഇടം പിടിച്ച പാണ്ഡ്യ ഈ പരമ്പരയിലെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാവും ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തുക.