കനത്തമഴ: മഹാരാഷ്ട്രയില്‍ അണക്കെട്ട് തകര്‍ന്നു; 25 പേരെ കാണാതായി

0

മഹാരാഷ്ട്ര: കനത്തമഴയില്‍ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ തീവാരെ അണക്കെട്ട് തകര്‍ന്നു. 15 വീടുകള്‍ ഒലിച്ചുപോയി. അര്‍ദ്ധ രാത്രിയിലായിരുന്നു അപകടം. 25 പേരെ കാണാതായി.

രണ്ടുപേരുടെ മരണം രേഖപ്പെടുത്തി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശക്തമായ മഴയില്‍ മഹാരാഷ്ട്രയിലെ ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. കര-വ്യോമ-ട്രെയിന്‍ ഗതാഗതം മുടങ്ങിക്കിടക്കുകയാണ്.

കനത്തമഴയിലും വെള്ളക്കെട്ടിലും മഹാരാഷ്ട്രയില്‍ ഇന്നലെമാത്രം 26 മരണങ്ങളാണ് ഉണ്ടായത്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ദിവസത്തേക്ക് കൂടി ജാഗ്രതാ നിര്‍ദേശം നല്‍കി.