രക്ഷാഹെലികോപ്റ്ററുകളില്‍ കയറാന്‍ പലര്‍ക്കും മടി; എഴുപത് പേരെ ഉള്‍ക്കൊള്ളാവുന്ന ഹെലികോപ്റ്ററുമായി നാല് ദൗത്യങ്ങള്‍ക്ക് പുറപ്പെട്ടെങ്കിലും കയറിയത് മൂന്നു പേര്‍

0

കേരളം ഒന്നടങ്കം ദുരിതകയത്തില്‍ പെട്ട് എന്ത് ചെയ്യണം എന്നറിയാതെ കഷ്ടപ്പെടുകയാണ്. പലയിടത്തും ഇപ്പോഴും ആളുകള്‍ കുരങ്ങി കിടക്കുന്നു. ഈ അവസരത്തില്‍ രക്ഷാസേനകള്‍ എത്തുമ്പോള്‍ അവരോടു സഹകരിക്കുകയാണ് കൂടുതല്‍ ആളുകള്‍ ചെയ്യേണ്ടത്. 

എന്നാല്‍ നാലുദിവസമായി വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍പോലും രക്ഷാദൗത്യത്തിനെത്തുന്ന ഹെലികോപ്റ്ററുകളില്‍ കയറാന്‍ കൂട്ടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വായുസേനാ ഉദ്യോഗസ്ഥനാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഭയം നിമിത്തമാണ് പലരും ഹെലികോപ്റ്ററുകളില്‍ കയറാന്‍ വിസമ്മതിക്കുന്നത്. എഴുപത് പേരെ ഉള്‍ക്കൊള്ളാവുന്ന ഹെലികോപ്റ്ററുമായി നാല് ദൗത്യങ്ങള്‍ക്ക് പുറപ്പെട്ടെങ്കിലും വെറും മൂന്ന് പേര്‍ മാത്രമാണ് ഹെലികോപ്റ്ററില്‍ കയറാന്‍ തയ്യാറായത്. കയറാന്‍ തയ്യാറാവുന്നവരെ പിന്തിരിപ്പിക്കുന്നവരും ഇതില്‍ ഉള്‍പ്പെടും. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നെത്തി പ്രതികൂല കാലവസ്ഥയിലും ചെങ്ങന്നൂര്‍ പത്തനംതിട്ട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്ന തങ്ങളുടെ പ്രയത്നത്തെ ദയവായി മാനിക്കണമെന്ന് ഈ ഉദ്യോഗസ്ഥന്‍ പറയുന്നു.