റാഞ്ചൽ ഭീഷണി; ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങളിൽ കനത്ത സുരക്ഷ

0

വിമാന റാഞ്ചൽ ഭീഷണിയെ തുടർന്ന് ഇന്ത്യയിലെ ഹൈദ്രാബാദ്, ചെന്നൈ, മുബൈ വിമാനത്താവളങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. സിഐഎസ്എഫിന്റെ നേതൃത്വത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് വിമാനത്താവളങ്ങളിൽ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.

ഇത് വ്യക്തമാക്കി ഒരു സ്ത്രീയുടെ ഇമെയിൽ സന്ദേശം കണ്ടെത്തിയിട്ടുണ്ട്. ഏഴ് മടങ്ങ് സുരക്ഷയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. വിമാനത്താവളങ്ങളിലെ സന്ദർശക ഗ്യാലറി അടച്ചതിനോടൊപ്പം യാത്രക്കാരെ കർശന പരിശോധനകൾക്കും വിധേയമാക്കുന്നുണ്ട്.