ഇന്ത്യക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവന്‍ സൗകര്യം ഹോങ്കോങ്ങ് നിര്‍ത്തലാക്കി

0

ഇന്ത്യക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവന്‍ സൗകര്യം ഹോങ്കോങ്ങ് റദ്ദാക്കി.ഹോങ്കോങ്ങ്‌ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക്‌ അടുത്ത വര്‍ഷം മുതല്‍ വിസ നിര്‍ബന്ധമാക്കും എന്നും അറിയുന്നു.ചൈനയിലെ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാന്‍ സൗകര്യം ഉണ്ടായിരുന്നു .ഇതാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയത് .

നിലവില്‍ ഇന്ത്യക്കാര്‍ക്ക് ഹോങ്കോങ് സന്ദര്‍ശിക്കുന്നതിന് വിസയുടെ ആവശ്യമില്ല. 14 ദിവസം വരെ ഹോങ്കോങ്ങില്‍ തങ്ങുന്നതിന് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രവേശനം അനുവദിച്ചിരുന്നു.ജനുവരി 23 മുതല്‍ ഹോങ്കോങ് സന്ദര്‍ശിക്കുന്നതിന് മുമ്പ് ഇന്ത്യക്കാര്‍ യാത്രക്കു മുമ്പുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് എമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു. വിനോദ സഞ്ചാരത്തിനും അവധി ആഘോഷങ്ങള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി നിരവധി ഇന്ത്യക്കാരാണ് ഹോങ്കോങ്ങിലെത്തുന്നത്.

ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള പ്രീ അറൈവല്‍ രജിസ്‌ട്രേഷന്‍ പ്ലാറ്റ്‌ഫോം ഡിസംബര്‍ 19 ന് തുറന്നിരുന്നു. ഇതിനുള്ള രജിസ്‌ട്രേഷന്‍ സൗജന്യമാണ്. രജിസ്‌ട്രേഷന്‍ ചെയ്താല്‍ ഫലം അപ്പോള്‍ തന്നെ അറിയാമെന്നാണ് ഹോംങ്കോംഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ഒഫീഷ്യല്‍ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ഹോങ്കോംഗ് ട്രാവല്‍ പാസര്‍ എന്നിവരെ ഈ പുതിയ നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.