കാബൂൾ എംബസി അടച്ച് ഇന്ത്യ: ഉദ്യോഗസ്ഥരെ തിരികെ കൊണ്ടു വരുന്നു

0

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ അടിയന്തിരമായി ഒഴിപ്പിച്ചു തുടങ്ങി. ഇതിന്‍റെ ആദ്യപടിയായി കാബൂൾ എംബസി അടച്ചു. അഫ്ഗാനിലെ എല്ലാ നയതന്ത്ര ഓഫീസുകളും ഇന്ത്യ അടച്ചിട്ടുണ്ട്. കാബൂളിലെ ഇന്ത്യന്‍ എംബസിയിലെ 120 ഉദ്യോഗസ്ഥരേയും വഹിച്ച് കൊണ്ടുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂളില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു.

ഈ വിമാനത്തിൽ എംബസിയിലെ നിർണായക രേഖകൾ അടങ്ങിയ ഫയലുകളും ഉണ്ട്. കാബൂളിലെ എല്ലാ എംബസി ഉദ്യോഗസ്ഥരെയും ഈ വിമാനത്തിൽ മടക്കിക്കൊണ്ടുവരുന്നുണ്ടെന്നും, ഇനിയാരും കാബൂളിൽ ബാക്കിയില്ലെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, അഫ്ഗാനിൽ നിന്ന്, അഫ്ഗാൻ പൗരൻമാർ അടക്കം അടിയന്തരമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കായി ഇലക്ട്രോണിക് വിസ സംവിധാനം കേന്ദ്രവിദേശകാര്യമന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഗുജറാത്തിലെ ജാം നഗറിൽ നിന്നാണ് വ്യോമസേനാ വിമാനം കാബൂളിലേക്ക് പോയത്. 130 പേരെയും വഹിച്ചുള്ള വിമാനം അൽപസമയത്തിനകം ദില്ലിക്ക് 39 കി. മീ അകലെയുള്ള ഹിൻഡൻ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യും. ആദ്യം ജാം നഗറിലെത്തി ആളുകളെ ഇറക്കിയ ശേഷമാകും ഹിൻഡൻ വിമാനത്താവളത്തിൽ എത്തുക.

താലിബാന്‍ പിടിച്ചെടുത്ത നഗരങ്ങളില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചു കൊണ്ടുവരുന്നത്. താലിബാന്‍ പിടിച്ചെടുത്ത നഗരങ്ങളില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചു കൊണ്ടുവരുന്നതിനായി എയര്‍ ഇന്ത്യ വിമാനം തിങ്കളാഴ്ച കാബൂളിലേക്ക് പോയെങ്കിലും അഫ്ഗാന്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കാബൂള്‍ വിമാനത്താവളം തുറന്ന് നല്‍കി.