ഏഷ്യന്‍ കപ്പ്: അഫ്‌ഗാനെ വീഴ്ത്തി ഇന്ത്യ; ഗോളടിച്ച് സഹൽ

0

കൊൽക്കത്ത ∙ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം. അഫ്ഗാനിസ്‌ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യക്കായി ക്യാപ്റ്റന്‍ സുനില്‍ ചേത്രിയും മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദുമാണ് ഗോള്‍ നേടിയത്.

ഇഞ്ചുറി ടൈമിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് നേടിയ ഗോളിന്റെ പിൻബലത്തിൽ കരുത്തരായ അഫ്ഗാനിസ്ഥാനെ ഇന്ത്യ 2 -1ന് കീഴടക്കി. കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.

ആദ്യമത്സരത്തിൽ കംബോഡിയയെ 2–0ന് തോൽപിച്ചതിന്റെ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് മേൽ അഫ്ഗാനിസ്ഥാൻ നിരന്തരം വെല്ലുവിളി സൃഷ്ടിച്ചു. എന്നാൽ മത്സരത്തിന്റെ 86ാം മിനിറ്റിൽ ഫ്രീകിക്ക് മികവിലൂടെ സുനിൽ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. അധികം വൈകാതെ സുബൈർ അമീരി ഹെഡ്ഡറിലൂടെ അഫ്ഗാനിസ്ഥാനായി ഗോൾ മടക്കി.