ഇന്‍ഡക്ഷന്‍ കുക്കറുകളില്‍ ഭക്ഷണം പാകംചെയ്യുന്നവര്‍ അറിയുന്നുണ്ടോ ഈ ആരോഗ്യപ്രശ്നങ്ങള്‍

0

ഇന്ന് ഏറ്റവും അധികം വിറ്റഴിക്കപെടുന്ന ഒരു ഗ്രഹോപകരണം ആണ് ഇന്‍ഡക്ഷന്‍ കുക്കറുകള്‍..വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഈ അടുപ്പുകള്‍ ഇന്ന് മലയാളിയുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യം ആണ് .എന്നാല്‍ ഇതിനു പിന്നിലെ ആരോഗ്യപ്രശ്നങ്ങള്‍ പലപ്പോഴും നമ്മള്‍ അറിയാറില്ല എന്നതാണ് സത്യം .

വൈദ്യുതകാന്തിക തരംഗങ്ങളുപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ചൂട് നേരിട്ട് അടുപ്പത്ത് വച്ചിരിക്കുന്ന വസ്തുവിലേക്ക് പ്രവഹിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പാത്രവും പാത്രത്തിലിരിക്കുന്ന വസ്തുവും നേരിട്ട് ചൂടാവുന്നു, വളരെ പെട്ടെന്ന് പാചകം നടക്കുന്നു, എവിടെ വച്ച് വേണമെങ്കിലും ഉപയോഗിക്കാം എന്നീ ഉപകാരങ്ങളാണ് ഇന്‍ഡക്ക്ഷന്‍ കുക്കറിന്റെ പ്രത്യേകത .
തരംഗങ്ങളുടെ പ്രവര്‍ത്തനത്തിലൂടെയാണ് ഇന്‍ഡക്ഷന്‍ കുക്കര്‍ പ്രവര്‍ത്തിക്കുന്നത് തന്നെ. റേഡിയേഷന്‍ മൂലമുള്ള പ്രശ്‌നങ്ങളാണ് പ്രധാനമായും ഈ കുക്കറിനെതിരെ ആരോപിക്കുന്നത്. പേസ്‌മേക്കറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കറുകള്‍ ഹാനികരമാണെന്നും പറയപ്പെടുന്നു. കൂടാതെ വൈദ്യുത തരംഗങ്ങളുടെ സഹായത്തോടെ പാചകം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ ഒരുതരത്തിലും ശരീരത്തിന് ദോഷം ചെയ്യുന്നില്ലെന്ന് പറയാനാവില്ല. കുക്കറിന് മുകളില്‍ വയ്ക്കുന്ന പാത്രങ്ങള്‍ യഥാസ്ഥാനത്തല്ല ഇരിക്കുന്നതെങ്കില്‍ വൈദ്യുതിതരംഗങ്ങള്‍ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയാണ് ചെയ്യുന്നത്. ഗര്‍ഭിണികളെയും ചെറിയ കുട്ടികളേയും ഇത് ദോഷകരമായി ബാധിക്കും.

വീടിനകത്തെ അന്തരീക്ഷ താപനില ഉയരുന്നതിലേക്കും ഇത് വഴിവയ്ക്കും. ഇന്‍ഡക്ഷന്‍ കുക്കറില്‍ കൂടി പുറത്തുവരുന്ന ടോക്‌സിന്‍ ദഹന പ്രശ്‌നങ്ങള്‍, നാഡീ സംബന്ധമായ അസുഖങ്ങള്‍, തിമിരം തുടങ്ങി കാന്‍സറിലേക്ക് വരെ നയിച്ചേക്കാം എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ തകര്‍ക്കുന്നതിലും ഇത്തരം ഉപകരണങ്ങള്‍ക്ക് പങ്കുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിനൊക്കെ പുറമേ നിഷ്കര്‍ഷിച്ചിരിക്കുന്ന രീതിയില്‍ പാചകം ചെയ്തില്ലെങ്കില്‍ ഷോക്കടിക്കുകയും ചെയ്‌തേക്കാം. കമ്പനി അനുവദിച്ചിരിക്കുന്ന അളവില്‍ കൂടുതല്‍ ചൂട് അനുവദിച്ചാല്‍ കുക്കര്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും ഉണ്ട്. സ്റ്റീല്‍-ലോഹ സംയുക്തങ്ങളാല്‍ നിര്‍മിതമായ പാത്രങ്ങള്‍ മാത്രമേ ഇന്‍ഡക്ഷന്‍ കുക്കറുകളില്‍ പ്രവര്‍ത്തിക്കുകയുള്ളു. ഇത്തരം പാത്രങ്ങള്‍ തന്നെ ആരോഗ്യത്തിന് ഹാനീകരം ആണെന്ന് പലപ്പോഴും റിപ്പോര്‍ട്ട്കള്‍ വന്നിട്ടുള്ളതാണ് .