ബെൽജിയൻ എയ്ഡ് പ്രവർത്തകന് 28 വർഷം തടവ് ശിക്ഷ വിധിച്ച് ഇറാൻ

1

ജയിലിൽ കഴിയുന്ന ബെൽജിയൻ സഹായ പ്രവർത്തകൻ ഒലിവിയർ വണ്ടെകാസ്റ്റീലിന് 28 വർഷത്തെ തടവ് ശിക്ഷ വിധിച്ച് ഇറാൻ. ചാരവൃത്തി ആരോപിച്ച് ഫെബ്രുവരി അവസാനമാണ് 41-കാരൻ അറസ്റ്റിലായത്. ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിൽ കഴിഞ്ഞ ഒരു വർഷമായി കഴിയുകയാണ് ഒലിവിയർ.

ബെൽജിയൻ പ്രധാനമന്ത്രി അലക്‌സാണ്ടർ ഡി ക്രൂവും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും ചൊവ്വാഴ്ച ശിക്ഷയെക്കുറിച്ച് വണ്ടെകാസ്റ്റീലിന്റെ കുടുംബത്തെ അറിയിച്ചതായി ബെൽജിയൻ പത്രമായ ഹെറ്റ് ന്യൂസ്ബ്ലാഡിന്റെ റിപ്പോർട്ടിൽ പറയുന്നു. 41-കാരനായ വണ്ടെകാസ്റ്റീലിനെ ഒരു വർഷത്തോളമായി ഇറാൻ തടങ്കലിൽ വച്ചിട്ടുണ്ടെങ്കിലും അദ്ദേത്തിനെതിരായ കുറ്റങ്ങൾ വ്യക്തമല്ല.

അദ്ദേഹത്തെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത് യാതൊരു കരണവുമില്ലാതെയാണെന്ന് ബെൽജിയം ആവർത്തിച്ച് ആരോപിക്കുന്നു. വിഷയത്തിൽ ഇറാനിയൻ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച, ബെൽജിയൻ ഭരണഘടനാ കോടതി ഇറാനും ബെൽജിയവും തമ്മിലുള്ള കരാർ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിൽ തടവുകാരെ കൈമാറുന്നത് സാധ്യമാക്കും.

പാരീസിൽ ബോംബ് ആക്രമണം നടത്താൻ ശ്രമിച്ചതിന് കഴിഞ്ഞ വർഷം ബെൽജിയത്തിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഇറാനിയൻ അസദുള്ള അസ്സാദിക്ക് പകരമായി വണ്ടെകാസ്റ്റീലിനെ കൈമാറുമെന്ന പ്രതീക്ഷയിലാണ് കുടുംബം.