ജി– സാറ്റ് 29 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു

0

ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് വൈകിട്ട് 5.08 നാണ് വിക്ഷേപിച്ച ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. 
ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമാണ് ജിഎസ്‍എൽ‌വി മാർക് മൂന്ന്.

ജിഎസ്എല്‍വി -മാര്‍ക്ക് മൂന്ന് ഡി-2 വാഹനമാണ് ഉപഗ്രഹത്തെ വഹിക്കുന്നത്. 3423 കിലോയാണ് ജി സാറ്റ്-29 ന്റെ ഭാരം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.50 ന് ആരംഭിച്ച കൗണ്ട് ഡൗണ്‍ 27 മണിക്കൂര്‍ നീണ്ടു. വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണ് ജിസാറ്റ്-29. 
ജമ്മുകാശ്മീരിലും വടക്ക് കിഴക്കന്‍ മേഖലയിലും ഉള്‍പ്പെടെയുള്ള വാര്‍ത്താവിതരണ സംവിധാനങ്ങള്‍ വേഗത്തിലാക്കാന്‍ ജിസാറ്റ്-29 ന്റെ പ്രവര്‍ത്തനം ഗുണമാകും. തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റ് വീശുമെന്ന പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ പ്രതികൂല കാലാവസ്ഥയാണെങ്കില്‍ വിക്ഷേപണം നീട്ടിവെയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്രോ സൂചന നല്‍കിയിരുന്നുവെങ്കിലും വിക്ഷേപണം വിജയകരമായി നടന്നു. പത്തു വര്‍ഷമാണ് കാലാവധി.