ഇറ്റലിയുടെ കോച്ച് മാന്‍ചിനിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

0

റോം: ഇറ്റലി ഫുട്‌ബോള്‍ ടീമിന്റെ കോച്ച് റോബര്‍ട്ടോ മാന്‍ചിനിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി നടത്തിയ ടെസ്റ്റിലാണ് മാന്‍ചിനിയ്ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളൊന്നുമില്ലാത്ത 55 കാരനായ മാന്‍ചിനി റോമിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്ന് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡെറേഷന്‍ അറിയിച്ചു.

ബുധനാഴ്ച ഇറ്റലി എസ്‌തോണിയയുമായി സൗഹൃദമത്സരം കളിച്ചിരുന്നു. ഞായറാഴ്ച നേഷന്‍സ് ലീഗ് മത്സരത്തില്‍ പോളണ്ടുമായാണ് ഇറ്റലിയുടെ കളി. പോളണ്ടുമായുള്ള മത്സരം ഇറ്റലിയ്ക്ക് നിര്‍ണായകമാണ്. ലീഗ് എ യിലെ ഗ്രൂപ്പ് ഒന്നിലാണ് ഇറ്റലിയുള്ളത്. നിലവില്‍ ടീം ഗ്രൂപ്പില്‍ രണ്ടാമതാണ്. പോളണ്ടാണ് ഒന്നാമതാണ്. ഞായറാഴ്ച പോളണ്ടിനെ തോല്‍പ്പിച്ചാല്‍ ഇറ്റലിയ്ക്ക് ഗ്രൂപ്പില്‍ ഒന്നാമതെത്താം. എന്നാല്‍ കോച്ചിന്റെ അഭാവം ടീമിനെ അലട്ടിയേക്കും.