ജാനകിയമ്മയുടെ വിരമിക്കല്‍ ഗാനം അതിമനോഹരം; ഒന്ന് കേട്ട് നോക്കൂ

0

ജാനകിയമ്മയുടെ ശബ്ദം എന്നും കാതിനു കുളിര്‍മഴയാണ് .അത് എക്കാലവും അങ്ങനെ തന്നെ .ജാനകിയമ്മയുടെ വിരമിക്കല്‍ ഗാനം സമ്മാനിക്കുന്നത് തേനിന്റെ മധുരമാണ്. പത്ത് കല്‍പനകള്‍ക്ക് വേണ്ടി ജാനകിയമ്മ പാടിയ ഗാനം പുറത്തിറക്കിയിരിക്കുന്നത് മ്യൂസിക് 247 ആണ്.

അമ്മപ്പൂവിനും എന്നു തുടങ്ങുന്ന പാട്ട് ഒരു താരാട്ടിന്റെ ഈണമാണ്. അനൂപ് മേനോന്‍, കവിതാ നായര്‍, കനിഹ എന്നിവരാണ് ഗാനരംഗത്തില്‍ .അഭിനയിച്ചിരിക്കുന്നത്. മീരാജാസ്മിന്‍ നായികാവേഷത്തിലെത്തുന്ന ചിത്രമാണ് പത്ത് കല്‍പനകള്‍. എഡിറ്റായിരുന്ന ഡോണ്‍ മാക്സിന്റെ ആദ്യ സംവിധാനം സംരഭം കൂടിയാണ് ചിത്രം.ഒന്ന് കേട്ട് നോക്കൂ ആ മനോഹര ഗാനം.