ജയസൂര്യ ചിത്രം ‘ഇടി’ ഫേസ്ബുക്ക് ലൈവ് സ്ട്രീമിങ്ങിലൂടെ ചോര്‍ത്തി

0

ജയസൂര്യയുടെ പുത്തന്‍ ചിത്രം ‘ഇടി ‘ഫേസ്ബുക്കിലെ ലൈവ് സ്ട്രീമിങ്ങ് സംവിധാനം വഴി ചോര്‍ത്തി .ദുബായിലും ഖത്തറിലും ചിത്രം വ്യാഴാഴ്ച റിലീസ് ചെയ്തതിനു തൊട്ടു പിന്നാലെയാണ് ഫെയ്‌സ് ബുക്ക് വഴി അന്നു രാത്രി തന്നെ ചിത്രം പ്രചരിച്ചത്.  ചിത്രം അപ് ലോഡ് ചെയ്ത മൊബൈല്‍ ഫോണും അതിന്റെ ഉടമയേയും പോലീസ്  തിരിച്ചറിഞ്ഞിട്ടുണ്ട്.

കാസര്‍ഗോട്ടെ ചെക്കന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെ ചിത്രം തീയറ്ററുകളില്‍ നിന്ന് ലൈവ് സ്ട്രീമിങ്ങായി പ്രദര്‍ശിപ്പിച്ചത്.കേരളത്തില്‍ ആദ്യമായാണ് ഒരു സിനിമ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന അതേസമയം ഫേസ്ബുക്ക് വഴി ചോരുന്നത്.എച്ച് ഡി ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.ചിത്രത്തിന്റെ നിര്‍മാതാവായ ഇറോസും സാങ്കേതിക പ്രവര്‍ത്തകരും ആന്റി പൈറസി സെല്ലിലും സൈബര്‍ സെല്ലിലും പരാതി നല്‍കി