കലോപഹാരവുമായി കല സിംഗപ്പൂര്‍.

0

ഈ കോവിഡ് കാലത്ത്‌ ഏറ്റവും പ്രതിസന്ധി നേരിട്ട ഒരു വിഭാഗമാണ് കലാകാരൻമാർ. ദിവസ വേതനമോ മാസ ശമ്പളമോ ഇല്ലാതെ തങ്ങളുടെ വരദാനമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങളാണ് അവരുടെ ജീവിത മാർഗ്ഗം. ലോക്ക് ഡൗൺ യഥാർത്ഥത്തിൽ പൂട്ടിയത് ഇവരെയെല്ലാമാണ്. അവരെ ഒന്നിച്ചു നിർത്താൻ, ഒരു തണലേകാൻ കേരളത്തിലെ മുൻനിര കലാകാരൻമാർ ഒന്നിച്ചു ആരംഭിച്ച കൂട്ടായ്മയാണ് KAF അഥവാ കേരള ആര്ടിസ്റ്സ് ഫ്രറ്റേർണിറ്റി. ഇതിൽ സിനിമക്കാരുണ്ട്, സാങ്കേതിക വിദഗ്ദ്ധരുണ്ട്,സംഗീതജ്ഞരുണ്ട്, വാദ്യ കലാകാരന്മാരുണ്ട്, ക്ഷേത്ര കലാകാരന്മാരുണ്ട്, കല അധ്യാപകരുണ്ട്. കാഫുമായി കല സിംഗപ്പൂരും കൈ കോർക്കുകയാണ്. ഒപ്പം സിംഗപ്പൂർ മലയാളികളെയും ഇതിന്റെ ഭാഗമാകാൻ ക്ഷണിക്കുകയാണ്. അതിജീവിക്കാനുള്ള അവരുടെ ശ്രമത്തിനു കല സിംഗപ്പൂരിന്റെ സ്നേഹോപഹാരം – കലോപഹാരം. അതിർത്തികളോ വേദികളോ ഇവിടെ തടസ്സമാകുന്നില്ല. 3 രാവുകൾ – അതവർക്കുള്ളതാണ്. നമുക്കൊന്നിച്ചു കൈകോർക്കാം ഈ സ്നേഹോപഹാരത്തിനായി.

കല സിംഗപ്പൂരും കാഫും ചേർന്ന് അഭിമാനത്തോടെ, സ്നേഹത്തോടെ സിംഗപ്പൂർ മലയാളികൾക്കായി സമർപ്പിക്കുന്നു – കലോപഹാരം
FB Live in Kala FB Page: https://www.facebook.com/KalaSingapore/

ഈ ഉദ്യമത്തിൽ പങ്കാളികൾ ആകാൻ താൽപ്പര്യമുള്ളവർ താഴെയുള്ള നമ്പറുകളിലോ ഫേസ്ബുക് മെസ്സഞ്ചർ വഴിയോ ബന്ധപെടുക.

Contact: Shaji 91889617, praveen 83187811, santhosh 92366745
Email: [email protected]