തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

0

റിയാദ്: സൗദിയില്‍ കാലുതെന്നി വീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ തിരൂര്‍കാടിന് അടുത്ത് അങ്ങാടിപ്പുറം ചെറുക്കപ്പറമ്പ് സ്വദേശി അബ്ദുല്‍ മജീദ് പെരുമ്പന്‍ (50) ആണ് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ അന്തരിച്ചത്.

കാല് തെന്നിവീണതിനെ തുടര്‍ന്ന് സാരമായി പരിക്കേറ്റിരുന്ന അബ്ദുല്‍ മജീദ് കഴിഞ്ഞ പതിമൂന്ന് ദിവസമായി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മകന്‍ മുബഷിര്‍ ജിദ്ദയിലുണ്ട്. ഭാര്യ സൈനബ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുവേണ്ട നടപടികള്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിംഗിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.