വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയ മലയാളി വയോധിക നിര്യാതയായി

0

റിയാദ്: വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയ മലയാളി വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി പള്ളിപ്പുറം കരിയന്നൂര്‍ പട്ടന്മാര്‍തൊടി സ്വദേശി പരേതനായ അബുക്കയുടെ ഭാര്യ അയിഷ (65) ആണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. മകന്‍ നവാസിന്റെ റിയാദിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു അന്ത്യം. രണ്ട് മാസം മുമ്പാണ് സന്ദര്‍ശക വിസയിൽ എത്തിയത്.

മക്കൾ: ബാബു റിയാസ് (യു.എ.ഇ), നവാസ് (റിയാദ്), സൂറൂര്‍, സീനത്ത്, റഹ്മത്ത്. മരുമക്കൾ: സിദ്ദീഖ് കരിയന്നൂര്‍, സൈതലവി എന്ന മണി. റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദിൽ ഖബറടക്കാൻ നടപടിക്രമങ്ങള്‍ പുർത്തീകരിക്കാൻ കെ.എം.സി.സി ജീവകാരുണ്യ ചെയർമാൻ സിദ്ദീഖ് തുവ്വൂര്‍ നേതൃത്വം നൽകുന്നു.