മദ്യം കിട്ടിയില്ല; മൂന്നുപേർകൂടി തൂങ്ങിമരിച്ചനിലയിൽ

0

മദ്യം ലഭിക്കാത്തതിനാൽ സംസ്ഥാനത്ത് മൂന്നുപേർകൂടി ആത്മഹത്യചെയ്തനിലയിൽ. കൊല്ലം, കണ്ണൂർ, എറണാകുളം ജില്ലകളിലായാണ് മൂന്നുപേർ തൂങ്ങിമരിച്ചത്. കുണ്ടറ പെരുമ്പുഴ ഡാൽമിയ പാമ്പുറത്തുഭാഗം എസ്.കെ. ഭവനിൽ പരേതനായ വേലു ആചാരിയുടെ മകൻ സുരേഷ് (38), കണ്ണൂർ കണ്ണാടിവെളിച്ചം അഞ്ചരക്കണ്ടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനുസമീപം തട്ടാന്റെ വളപ്പിൽ കെ.സി. വിജിൽ (28), കൈതാരം കൊക്കുംപടി സമൂഹം പറമ്പിൽ ബാവന്റെ മകൻ വാസു (37) എന്നിവരാണ്‌ മരിച്ചത്.

അർബുദരോഗിയും അവിവാഹിതനുമായിരുന്നു. മദ്യം ലഭിക്കാത്തതിനാൽ ദിവസങ്ങളായി സുരേഷ് അസ്വസ്ഥനായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. ശനിയാഴ്ച രാവിലെ നാലോടെ വീട്ടുക്കാർ പുറത്തിറങ്ങിയപ്പോൾ സുരേഷ് അകത്തുനിന്ന് വാതിലടച്ചു. വീടിനുള്ളിലാണ്‌ തൂങ്ങിയത്.

മദ്യം ലഭിക്കാത്തതിനെത്തുടർന്ന് ശനിയാഴ്ച രാവിലെമുതൽ കടുത്ത മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. രാവിലെ 10 മണിയോടെ വീടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. അച്ഛൻ: പി. രാജൻ. അമ്മ: വിലാസിനി. സഹോദരൻ: ഷിജിൽ.

നിയാഴ്ച വൈകീട്ട് നാലരയോടെയാണ് വാസുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. രണ്ടുദിവസമായി മദ്യം കിട്ടാത്തതിനാൽ ഇയാൾക്ക് അസ്വസ്ഥതകൾ ഉണ്ടായിരുന്നതായും മദ്യം കഴിക്കാനാകാത്തതിലുള്ള മാനസികബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക്‌ കാരണമെന്നുമാണ് ബന്ധുക്കളും പ്രദേശത്തുള്ളവരും പോലീസിനോടു പറഞ്ഞത്.