നടന്‍ കൊംചട ശ്രീനിവാസ് അന്തരിച്ചു

0

ഹൈദരാബാദ്: തെലുങ്ക് നടന്‍ കൊംചട ശ്രീനിവാസ് (47) അന്തരിച്ചു. ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഹൈദരാബാദില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് നടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഹൃദ്രോഗം സ്ഥിരീകരിച്ചത്.

കുറച്ച് നാളത്തെ ചികിത്സയ്ക്ക് ശേഷം ശ്രീകാകുളത്തെ വീട്ടിലേക്ക് കുടുംബത്തോടൊപ്പം ശംക്രാന്തി ആഘോഷിക്കാന്‍ പോയിരുന്നു. വീട്ടില്‍ വച്ച് വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചിരഞ്ജീവി നായകനായ ശങ്കര്‍ദാദ എം.ബി.ബി.എസ്, ജൂനിയര്‍ എന്‍.ടി.ആറിന്റെ ആദി തുടങ്ങിയവയാണ് ശ്രീനിവാസ് വേഷമിട്ട ചിത്രങ്ങള്‍.