ഈ ആരാധന വേണ്ട!!രക്തം കൊണ്ട് കത്തെഴുതിയ ആ പെണ്‍കുട്ടിയോട് കാളിദാസ്

0

യുവതാരം കാളിദാസ് ജയറാമിന് സ്വന്തം രക്തംകൊണ്ട് പെണ്‍കുട്ടി കത്തെഴുതി . ഫെയ്സ് ബുക്കിലൂടെ കാളിദാസ് തന്നെയാണ് ഈ ചിത്രം പുറത്ത് വിട്ടത്.

കണ്ണേട്ടാ ലൗവ് യു എന്നാണ് കത്തില്‍ രക്തം കൊണ്ട് എഴുതിയിരിക്കുന്നത്.  ഈ കത്ത് അസ്വസ്ഥത ഉണ്ടാക്കി എന്നാണ് കത്തിന് താഴെ കാളിദാസ് എഴുതിയിരിക്കുന്നത്.  എന്നെ സന്തോഷിപ്പിക്കുകയാണ് ഉദ്ദേശമെങ്കില്‍ എന്‍റെ സിനിമ തീയറ്ററില്‍ പോയി കാണുകയാണ് വേണ്ടത്. അല്ലാതെ ഇങ്ങനെ ചെയ്യുന്നത് എനിക്ക് വിഷമം ഉണ്ടാക്കുകയാണ് ചെയ്യുന്നത്