പ്രതീക്ഷകൾ വറ്റാത്ത കാത്തിരിപ്പ്; കുളത്തിൽ മുങ്ങിമരിച്ച യജമാനനായി കാത്തു നിൽക്കുന്ന വളർത്തുനായ; ദൃശ്യങ്ങൾ

0

കുളത്തിൽ വഴുതിവീണു മരിച്ച യജമാനൻ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ യജമാനന്റെ വരവിനായി കാത്തു നിൽക്കുന്ന വളർത്തുനായയുടെ ദൃശ്യങ്ങൾ കണ്ടവരുടെയെല്ലാം കരളലിയിപ്പിക്കുന്ന. തായ്‌ലൻഡിലെ ചാന്ദപുരിയിലാണ് സംഭവം നടന്നത്. കൃഷിയിടം നനയ്ക്കുന്നതിനിടയിൽ 56 കാരനായ സോംപ്രസോങ് ശ്രിതോങ്ഖും കുളത്തിൽ കാല്വഴുതിവീണ് മരിക്കുകയായിരുന്നു.

സോംപ്രസോങ്ങിന്റെ വളർത്തുനായയും സന്തതസഹചാരിയുമായ മഹീ എന്ന നായയാണ് കുളത്തിനരികിൽ യജമാനനൻ തിരിച്ചുവരുന്നതും കാത്തിരിക്കുന്നത്. മഹിയുടെ മുന്നിൽ യജമാനന്റെ ചെരിപ്പും ടോർച്ചുമുണ്ട്. സോംപ്രസോങ്ങിന്റെ മൃതദേഹം സുരക്ഷാജീവനക്കാർ കണ്ടെടുത്തുവെങ്കിലും നായ ഇപ്പോഴും കുളത്തിനരികിൽ യജമാനന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. തിരിച്ചുവരേണ്ട സമയം കഴിഞ്ഞിട്ടും വരാതായപ്പോഴാണ് സോംപ്രസോങ്ങിന്റെ അർഥസഹോദരി കൃഷിയിടത്തിലേക്ക് അന്വേഷിച്ചു ചെന്നത്.