വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് പ്രവാസി മലയാളി മരിച്ചു

0

റിയാദ്: സൗദി അറേബ്യയിൽ വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം ചെറിയതുറ സ്വദേശി വിനോജ് ഗില്‍ബെര്‍ട്ട് ജോണ്‍ (42) ആണ് വടക്കൻ പ്രവിശ്യയിലെ ഹായിലിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. ഹായില്‍ – റോദ റോഡില്‍ രാത്രിയായിരുന്നു അപകടം.

ദീർഘകാലമായി ഹായിലിലെ റൊട്ടി കമ്പനിയിൽ ജീവനക്കാരനായിരുന്നു വിനോജ് ഗില്‍ബെര്‍ട്ട് ജോണ്‍. ഭാര്യ: ഫെബി വിനോജ്, മകള്‍: സോജ് മേരി വിനോജ്.