കാണാതായ മലേഷ്യന്‍ വിമാനം MH370-ന്റെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തി

0

കാണാതായ മലേഷ്യന്‍ വിമാനം MH370- ന്റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി മലേഷ്യന്‍ സര്‍ക്കാര്‍. കണ്ടെത്തിയ അവശിഷ്ടങ്ങള്‍ എംഎച്ച്370-ന്റേതാണെന്ന് തന്നെയാണ് നിഗമനം . ദക്ഷിണാഫ്രിക്കയില്‍ നിന്നും മൗറീഷ്യസിലെ റോഡ്രിഗസ് ഐലാന്റില്‍ നിന്നുമാണ് വിമാനത്തിന്റെ എന്ന് കരുതുന്ന അവശിഷ്ടം കണ്ടെടുത്തത് .

239 യാത്രികരുമായി രണ്ട് വര്‍ഷം മുമ്പാണ് മലേഷ്യന്‍ വിമാനം  കാണാതായത് .  ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഓസ്‌ട്രേലിയയുടെ പടിഞ്ഞാറെ തീരത്തും നീണ്ടനാള്‍ തുടര്‍ന്ന  നടത്തിയ തെരച്ചില്‍ ഫലം കാണാതായതോടെയാണ് മറ്റ് ഭാഗങ്ങളിലേക്ക് തെരച്ചില്‍ വ്യാപിപ്പിച്ചത്.പുതിയതായി കണ്ടെത്തിയ രണ്ട് വിമാന ഭാഗങ്ങള്‍ വിമാനത്തിന്റെ  എഞ്ചിന്റെ ഭാഗങ്ങള്‍ ആണെന്ന്  മലേഷ്യന്‍ ഗതാഗതമന്ത്രി ലിയോ ടിയോങ് ലേ അറിയിച്ചു.ഓസ്‌ട്രേലിയയില്‍ നിന്നുള്ള അന്താരാഷ്ട്ര വിദഗ്ധ സംഘമാണ് വിമാനത്തിന്റെ അവശിഷ്ട ഭാഗങ്ങള്‍ പരിശോധിച്ചത്.ഫ്രാന്‍സിന്റെ റീയുണ്യന്‍ ഐലാന്റില്‍ നിന്ന് MH370ന്റെ ഒരു ചിറകാണ് കഴിഞ്ഞ വര്‍ഷം ആദ്യം കണ്ടെത്തിയത്. 2014 മാര്‍ച്ച് 8ന് കോലാലംമ്പൂരില്‍ നിന്ന് ബെയ്ജിംഗിലേക്ക് പറക്കുന്നതിനിടയിലാണ് മലേഷ്യന്‍ എയര്‍ലൈന്‍ വിമാനം എംഎച്ച്370 കാണാതായത്. വിമാനത്തിന് എന്ത് സംഭവിച്ചുവെന്ന  കാര്യത്തില്‍ ഇപ്പോഴും നിഗൂഡത തുടരുകയാണ് .