മലേഷ്യയില്‍ മരണമടഞ്ഞ മലയാളി യുവതിയെ തിരിച്ചറിഞ്ഞു; യുവതിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

0

നാല് മാസമായി മലേഷ്യന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന  മലയാളി യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു . തിരുവനന്തപുരം തുരവലിയകാവ് സ്വദേശിനി മെര്‍ലിന്‍ റൂബി എന്ന മുപ്പത്തേഴുകാരിയുടെ മൃതദേഹമാണ് തിരിച്ചറിയാത്ത സാഹചര്യത്തില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നത്.

സുബാംഗ് ജയിയിലെ ജനവാസ കേന്ദ്രത്തിലുള്ള കെട്ടിടത്തില്‍ നിന്നും വീണാണ് മെര്‍ലിന്‍ മരണപ്പെടുന്നത്. പ്രാഥമിക പരിശോധനയില്‍ മരണപ്പെട്ട യുവതിയുടെ പാസ്‌പോര്‍ട്ടോ, മറ്റ് തിരിച്ചറിയല്‍ രേഖയോ ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് നാലുമാസമായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. മൃതദേഹം ആരുടേതാണെന്ന് മനസിലാകാതെ വന്നതോടെ മലേഷ്യയിലെ മലയാളി സന്നദ്ധ സംഘടനയായ പ്രവാസി മലയാളി അസ്സോസിയേഷന്റെയും  മലേഷ്യന്‍ പോലീസിന്റെയും, ഇന്ത്യന്‍ ഹൈകമ്മീഷന്റെയും, കേരള പോലീസിന്റെയും സഹകരണത്തോടെ  എന്നിവര്‍ പത്രമാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത നല്‍കിയതിന്റെ ഫലമായി യുവതിയുടെ പാസ്‌പോര്‍ട്ട് കണ്ടെടുത്തു. ഇതാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായകമായത്.

മരണവിവരം യുവതിയുടെ നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്ന്  പ്രവാസി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ്‌ സി എ൦ അഷ്‌റഫ്‌ അലി അറിയിച്ചു.