ഐ.സി.യുവില്‍വെച്ച് താലി കെട്ട്; വിവാഹ ശേഷം വരൻ കടന്നുകളഞ്ഞെന്ന് പരാതി

0

പുനെ: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ഐ.സി.യുവില്‍ വച്ച്‌ താലികെട്ടി യുവാവ്. യുവാവ് വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിനെ തുടര്‍ന്നാണ് യുവാവ് വിവാഹത്തിന് നിര്‍ബന്ധിതനായത്. മഹാരാഷ്ട്രയിലെ പുനെയിലാണ് സംഭവം.

വിവാഹ ശേഷം ഇയാള്‍ ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞതായി പോലീസ് പറഞ്ഞു. യുവാവിനെതിരെ ബലാത്സംഗത്തിന്‌ യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സൂരജ് എന്ന യുവാവിനെതിരെ ഐ.പി.സി 376 പ്രകാരം കേസ് എടുത്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പ്രകാശ് രാത്തോഡ്‌ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സൂരജ് നിര്‍ബന്ധിച്ചിരുന്നതായി യുവതി പരാതിയില്‍ ആരോപിച്ചു. വിവാഹം കഴിക്കണമെന്ന്‌ ആവശ്യപ്പെട്ടപ്പോള്‍, താഴ്ന്ന ജാതിക്കാരിയായതിനാല്‍ നിരസിച്ചു എന്നാണ് യുവതിയുടെ പരാതി.