എല്ലാം പറയാതെ പറഞ്ഞ് മഞ്ജുവിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്

0

കാവ്യ ദിലീപ് വിവാഹത്തിന് ശേഷം എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മഞ്ജുവിന്റെ പ്രതികരണമാണ്. എന്നാല്‍ ഇതേ കുറിച്ച് ഇതുവരെ മഞ്ജു ഒരു പ്രതികരണവും നല്‍കിയില്ല. എന്നാല്‍ കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പ് മഞ്ജുവിന്റെ ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് എത്തി. കഴിഞ്ഞ ദിവസം അന്തരിച്ച ഫിദല്‍ കാസ്ട്രോയെ കുറിച്ചായിരുന്നു ആ പോസ്റ്റ്.

പോസ്റ്റിലുടനീളം തോല്‍ക്കാന്‍ തയ്യാറാകാതിരുന്ന ഫിദലിന്റെ ജീവിതത്തെ കുറിച്ചാണ്. ഇത് മഞ്ജുവിന്റെ ജീവിതത്തെ കുറിച്ച് തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. എന്നുമാത്രമല്ല പോസ്റ്റിന് താഴെ മഞ്ജുവിനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടുള്ള കമന്റുകളും നിറയുകയാണ്.

ലോകമെങ്ങുമുള്ള പോരാളികളുടെ സംഗീതമായിരുന്നു ഫിദൽ കാസ്ട്രോ. ശരിയെന്ന് താൻ വിശ്വസിച്ചതിനു വേണ്ടിയുള്ള ആ പോരാട്ടത്തിൽ അപ്പുറത്തായിരുന്നു ആളും ആരവവും സന്നാഹങ്ങളും സാമ്രാജ്യത്വ സൗഹൃദങ്ങളും. പക്ഷേ ‘മനുഷ്യർ’ എപ്പോഴും ഇപ്പുറത്തുതന്നെയായിരുന്നു; ഫിദലിനൊപ്പം…ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉൾക്കരുത്തും കൊണ്ടാണ്. ‘മൈ ലൈഫ്’എന്ന പുസ്തകം വായിച്ച ചെറുപ്പകാലം തൊട്ടേ, തോൽക്കാൻ തയ്യാറാകാതിരുന്ന ആ ജീവിതം നല്‍കിയ പ്രചോദനം ചെറുതല്ല. തോൽക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം അദ്ദേഹത്തെ ഓർമിക്കുക..
വിട,പ്രിയ ഫിദൽ. ഇതായിരുന്നു മഞ്ജു ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്